ഈസിയായി ഗ്രേപ് പുഡിങ്

ബേക്കിങ് അറിയാത്തവർക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന പുഡിങ് രുചിക്കൂട്ടാണിത്.

കറുത്ത മുന്തിരി-2 കപ്പ്
പഞ്ചസാര - 3/4 കപ്പ്
ചൈനാ ഗ്രാസ്- 1 പാക്കറ്റ്
കണ്ടൻസ്ഡ് മിൽക്ക് – 1/2 കപ്പ്

തയാറാക്കുന്ന വിധം

∙മുന്തിരി കഴുകി വൃത്തിയാക്കി 2 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.
∙തണുക്കുമ്പോൾ ജ്യൂസ് ഉണ്ടാക്കി അരിച്ചെടുക്കണം
∙ചൈന ഗ്രാസ് അൽപം വെള്ളത്തിൽ കുറച്ച് നേരം കുതിർത്ത് അടുപ്പിൽ വെച്ച് അലിയിക്കുക.
∙ മുന്തിരി ജ്യൂസ് അടുപ്പത്ത് വെച്ച് പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും  അലിയിച്ച ചൈനാഗ്രസും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
∙ മോൾഡിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക.