കാരറ്റ് രുചി ഇഷ്ടമല്ലാത്ത കുട്ടികളില്ല. കാരറ്റ് ബർഫി രുചി കുട്ടികൾക്കിഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ചേരുവകൾ :
1.കാരറ്റ് ഗ്രേറ്റ് ചെയ്തത് -1കപ്പ്
2.പാൽ -1കപ്പ്
3.പാൽ പൊടി -1/2കപ്പ്
4.പഞ്ചസാര -1/2കപ്പ്
5.നെയ്യ് -2ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം :
പാത്രത്തിൽ 2 ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ചൂടാക്കാം. അതിലേക്കു കാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ട് നന്നായി ഇളക്കുക, കാരറ്റിന്റെ പച്ച മണം മാറിയ ശേഷം അതിലേക്കു 1 കപ്പ് പാൽ ചേർക്കണം. തിളച്ച ശേഷം ചെറു തീയിൽ വറ്റിക്കണം അതിലേക്കു പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്തു ചെറു തീയിൽ നന്നായി ഇളക്കണം, പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവത്തിൽ ഗ്യാസ് ഓഫ് ചെയ്ത് നെയ്യ് തടവിയ ഒരു പ്ലേറ്റിലേക്കുമാറ്റാം, തണുത്ത ശേഷം കട്ട് ചെയ്ത് എടുക്കാം.