എരിവും പുളിയും അച്ചാറിന്റെ രുചിയുമുള്ള വളരെ സ്വാദിഷ്ടമായ ഒരു കറിയാണ് അച്ചാറി ഗോഷ്ട്. "അച്ചാറി"എന്നാൽ അച്ചാർ എന്നും "ഗോഷ്ട്" എന്നാൽ ഇറച്ചിയെന്നുമാണ് അർത്ഥം.
ചേരുവകൾ
എണ്ണ - 5 ടീസ്പൂൺ
വലിയ ഉള്ളി - 2 കപ്പ് ചെറുതായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 ടീ സ്പൂൺ
തക്കാളി - 1/2 കപ്പ്
തൈര് - 1 കപ്പ്
അച്ചാർ മസാല - 1/4 കപ്പ് ( 50 ഗ്രാം)
മുളക് പൊടി - 2 ടീ സ്പൂൺ
മട്ടൺ / ചിക്കൻ വലിയ കഷ്ണങ്ങൾ - 500ഗ്രാം
വെള്ള ആവശ്യത്തിന്
നാരങ്ങ നീര് - 1 ടേബിൾ സ്പൂൺ
അച്ചാർ മസാല - 1 ടേബിൾ സ്പൂൺ
പച്ച മുളക് - 4 -5 എണ്ണം
അച്ചാർ മസാല ഉണ്ടാക്കാൻ
കൊത്തമല്ലി – 1 ടേബിൾ സ്പൂൺ
ജീരകം – 1 ടീ സ്പൂൺ
പെരും ജീരകം – 2 ടീ സ്പൂൺ
കടുക് – 1/2 ടീ സ്പൂൺ
ഉലുവ – 1/4 ടീ സ്പൂൺ
ഉപ്പ് - പാകത്തിന്
ഇതെല്ലാം വറത്തു പൊടിക്കുക
പാചകരീതി :
ഒരു ചുവടു കട്ടിയുള്ള പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. വഴന്നു വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ച മണം മാറുന്ന വരെ വഴറ്റുക. അതിലേക്ക് തക്കാളി ചേർക്കുക.
തൈരിൽ അച്ചാർ മസാല ചേർത്ത് തക്കാളി വഴന്നു വരുമ്പോൾ ഒഴിച്ച് കൊടുക്കുക. ഒപ്പം മുളക് പൊടിയും ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം മട്ടൺ / ചിക്കൻ കഷ്ണങ്ങൾ ചേർത്ത് പാകത്തിന് വെള്ളം ഒഴിച്ച് - അടച്ചു വേവിച്ചെടുക്കുക.
നാരങ്ങ നീരും അച്ചാർ മസാലയും ചേർത്ത് മിശ്രിതം ഉണ്ടാക്കുക. പച്ചമുളക് നടുവേ കീറി അതിലേക്ക് മിശ്രിതം നിറയ്ക്കുക. മട്ടൺ വെന്തു വരുമ്പോൾ മുളക് ചേർത്ത് അഞ്ചു മിനിറ്റോളം വീണ്ടും വേവിക്കുക. റൊട്ടിക്കൊപ്പമോ ചപ്പാത്തിക്കൊപ്പമോ ചൂടോടെ വിളമ്പാം.
NB: ഉപ്പ് അച്ചാർ മസാലയിൽ ചേർത്തിട്ടുള്ളതു കൊണ്ട് കറിയിൽ ചേർത്തിട്ടില്ല.