കുക്കറിൽ തയാറാക്കാം രുചികരമായ വെജിറ്റബിൾ കുറുമ 

പച്ചക്കറികളെല്ലാം ചേർത്തൊരു കുറുമ രുചികരമായി തയാറാക്കിയാലോ? അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം സ്വാദുള്ള വെജിറ്റബിൾ കുറുമ കൂട്ടാം.

ചേരുവകൾ

ബീൻസ്, കാരറ്റ്, പൊട്ടറ്റോ, ഫ്രഷ് പീസ് എല്ലാം കൂടി - 2 കപ്പ്‌ 
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് – 1
ചെറിയ സവാള – 1
ചെറിയ  തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
വെജിറ്റബിൾ മസാല –  1 സ്പൂൺ   

പാകം ചെയ്യുന്നവിധം

എല്ലാം കൂടി  ചേർത്ത് ഒരു വിസിൽവരെ  കുക്കറിൽ വേവിക്കുക. ഒരു കപ്പ്‌ തേങ്ങ ,ഒരു കഷ്ണം ഉള്ളി , 4-5അല്ലി വെളുത്തുള്ളി , പച്ച മുളക് കറിവേപ്പില  അല്പം ഗരം മസാല , മഞ്ഞൾപൊടി , കുരുമുളക് ഇവ ചെറിയ തീയിൽ അൽപ നേരം വറുത്തെടുത് നന്നായി അരച്ചെടുക്കണം. വേവിച്ച  പച്ചക്കറിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം  കൂടി  ചേർത്ത് തിളക്കുമ്പോൾ കടുകും കറിവേപ്പിലയും താളിച്ച് ഒഴിച്ചു ഇറക്കാം.