വീഞ്ഞ് തയാറായോ? കുപ്പിയിൽ നിറയ്‌ക്കുമ്പോൾ ശ്രദ്ധിക്കാം

ക്രിസ്മസ് ന്യൂഇയർ വിരുന്നുകൾ ആഘോഷമാക്കുന്നതിൽ വൈനിന് ചെറുതല്ലാത്ത റോൾ ഉണ്ട്. വൈൻ തയാറാക്കി ഭരണിയിൽ സൂക്ഷിച്ച് പത്തു ദിവസവും കൃത്യമായി മരത്തവി ഉപയോഗിച്ച് നിശ്ചിത സമയത്ത് ഇളക്കിവച്ചിരുന്ന വൈൻ. പത്താം ദിവസം അരിച്ചെടുത്ത് ആ വൈൻ എങ്ങനെ കുടിക്കാൻ പാകത്തിനാക്കാമെന്നു നോക്കാം. വൈൻ നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം പരിചയപ്പെടാം.

10 ാം ദിവസം
• അടച്ചു വെച്ച ഭരണി പത്താമത്തെ ദിവസം തുറക്കുക.
• ഇത് നന്നായി മരതവി കൊണ്ട് ഇളക്കുക.
• അതിന് ശേഷം ഒരു തുണി വെച്ച് അരിക്കുക.
• ചൂട് വെള്ളത്തിൽ കഴുകിയ കുപ്പി പാത്രത്തിലേക്കോ അല്ലെങ്കിൽ മറ്റൊരു ഭരണിയിലേക്കോ വേണം അരിച്ചെടുക്കാൻ.
• അരിച്ചെടുത്ത ശേഷം വീണ്ടും പാത്രം അടച്ച് തുണി കൊണ്ട് കെട്ടി വെക്കുക. നാലു ദിവസത്തേക്ക് അനക്കാതെ വയ്ക്കാം.
• നാലാം ദിവസം ഒരു തവണ കൂടി അരിച്ചെടുക്കുക.
• കുപ്പിയുടെ അടിയിൽ ഉള്ള ഊറൽ നന്നായി അരിച്ചെടുത്ത ശേഷം കളറുള്ള കുപ്പികളിൽ ഒഴിച്ച് വെയ്ക്കുക.
• കോർക്കിടാനുള്ള സ്ഥലം ഒഴിവാക്കി വേണം കുപ്പികളിൽ നിറയ്ക്കാൻ.
• ഈ വൈൻ അന്ന് തന്നെ കഴിച്ചു തുടങ്ങാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

വൈന്‍ ഊറ്റുമ്പോള്‍ മട്ടു കലങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കുക 

വൈന്‍ നിറമുള്ള കുപ്പികളില്‍ സൂക്ഷിക്കുക.

കുപ്പി നിറയ്ക്കുമ്പോള്‍ വക്കുവരെ നിറയ്ക്കരുത്. കുപ്പിയുടെ വക്കില്‍നിന്ന് ഒരു ഇഞ്ച് താഴ്ന്നു നില്ക്കണം.

‍റെഡ് വൈൻ തയാറാക്കുന്നതെങ്ങനെ Part 1