സ്വാദോടെ പനീർ കോഫ്ത്ത

പനീർ രുചി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാണ്. സ്വാദിഷ്ടമായ പനീർ കോഫ്ത്തക്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

കോഫ്ത്ത തയാറാക്കുന്ന വിധം
പനീർ -150 ഗ്രാം
ഇഞ്ചി അരിഞ്ഞത്-1ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത്-1/2 ടീസ്പൂൺ
കുരുമുളകു പൊടി -1/4 ടീസ്പൂൺ
കോൺ ഫ്ലവർ-1ടേബിൾസ്പൂൺ
കശുവണ്ടി അരിഞ്ഞത് -5 എണ്ണം
ഉപ്പു - ആവശ്യത്തിന്
എണ്ണ- വറുക്കാൻ ആവശ്യത്തിന്

തയാറാകുന്ന വിധം
എല്ലാ ചേരുവകൾ നന്നായി മിക്സ് ചെയ്തു എടുക്കുക എന്നിട്ടു ചെറിയ ഉരുളകൾ ആക്കി എടുക്കുക.
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ ആക്കി വറുത്തു കോരുക.

കറിക്കു വേണ്ട ചേരുവകൾ
ബട്ടർ-1 ടീസ്പൂൺ
ഓയിൽ-2 ടീസ്പൂൺ
പട്ട- പകുതി
വഴന ഇല - 2
ഏലക്ക - 4
ഗ്രാമ്പു- 3
ജീരകം- 1/2 ടീസ്പൂൺ
സവാള ചെറുതായി അരിഞ്ഞത്-1 വലുത്
തക്കാളി.- 2 എണ്ണം
പച്ചമുളക്- 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
മഞ്ഞൾ-1/2 ടീസ്പൂൺ
മുളകുപൊടി-1 ടീസ്പൂൺ
മല്ലിപ്പൊടി-1 ടീസ്പൂൺ
ജീരക പൊടി- 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കശുവണ്ടി പേസ്റ്റ് - 3 ടേബിൾ സ്പൂൺ
വെള്ളം – ആവശ്യത്തിന്
കസ്തുരി മേതി-1/4 ടീസ്പൂൺ
ഫ്രഷ് ക്രീം- 2 ടേബിൾ സ്പൂൺ
മല്ലിയില – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

പാൻ ചൂടാക്കി അതിലേക്കു ബട്ടർ, ഓയിൽ, ഡ്രൈ മസാലയും  മൂപ്പിച്ച് അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ചെറുതായിട്ട് അറിഞ്ഞ പച്ചമുളകും സവാള അറിഞ്ഞതും ചേർത്തു വഴറ്റുക ഇതിലേക്കു ഉപ്പും ചേർത്തു മൂടിവച്ചു വേവിക്കുക . എന്നിട്ടു തണുക്കുമ്പോൾ അരച്ചെടുത്തു ഒരു അരിപ്പയിൽ അരിച്ചെടുത്തു വെക്കുക എന്നിട്ടു പാൻ ചൂടാക്കി അതിലേക്കു ഈ മിശ്രിതം ചേർത്ത് നന്നായിട്ടു ചൂടാക്കുക എന്നിട്ടു ആവശ്യത്തിന് ഉപ്പു ചേർത്ത് കശുവണ്ടി പേസ്റ്റ് ചേർക്കാം, ഒന്നു ചൂടാകുമ്പോൾ ഫ്രഷ് ക്രീം ചേർത്ത് ഇളക്കി  അതിലേക്കു കസ്തൂർ മേതി പൊടിച്ചു ചേർക്കുക മല്ലിയിലകൊണ്ട് അലങ്കരിക്കുക.