പനീർ നഗറ്റ്സ് വളരെ എളുപ്പത്തിൽ വറുത്തെടുത്ത് ഉപയോഗിക്കാവുന്ന ഏറെ സ്വാദിഷ്ടമായ പലഹാരമാണ്. ആദ്യമേ തയാറാക്കി വയ്ക്കാവുന്നതും ആവശ്യാനുസരണം മാത്രം വറുത്തെടുക്കാ വുന്നതുമായ ഈ "സ്നാക്സ്" കൂടുതൽ അതിഥികളെത്തുന്ന സൽക്കാരങ്ങൾക്കും മറ്റും അനുയോജ്യവുമാണ്.
ചേരുവകൾ
പനീർ കഷ്ണങ്ങൾ - 400 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
കുരുമുളക് പൊടി - 1 ടീ സ്പൂൺ
ഉപ്പ് - 1 3/4 ടീ സ്പൂൺ
നാരങ്ങാ നീര് - ഒരു പകുതി
മൈദ - 1 കപ്പ്
കോൺഫ്ലോർ - 1/2 കപ്പ്
പാൽ - 1 കപ്പ്
ബ്രെഡ് പൊടി - 2 കപ്പ്
ഒണിയൻ പൗഡർ - 1/2 ടേബിൾ സ്പൂൺ (ഓപ്ഷണൽ )
തയാറാക്കുന്ന വിധം
• ഒരു ബൗളിൽ പനീർ കഷ്ണങ്ങൾ നീളത്തിൽ മുറിച്ചു വെയ്ക്കുക.
• അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, കുരുമുളക് പൊടി 1/2 ടീ സ്പൂൺ, 1 ടീ സ്പൂൺ ഉപ്പ്, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു 1-2 മണിക്കൂർ വെയ്ക്കുക.
• ഒരു ബൗളിൽ മൈദ, കോൺഫ്ലോർ, 1/2 ടീസ്പൂൺ കുരുമുളകുപൊടി, 1/2 ടീസ്പൂൺ ഉപ്പ്, പാൽ എന്നിവ ചേർത്ത് ഇളക്കി വെയ്ക്കുക.
• ബ്രെഡ് പൊടി, ഒണിയൻ പൗഡർ, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ മറ്റൊരു പ്ലേറ്റിൽ എടുത്ത് വെയ്ക്കുക.
• പനീർ കഷ്ണങ്ങൾ ആദ്യം മൈദ മിശ്രിതത്തിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി എടുത്ത് എണ്ണയിൽ വറത്തു കോരി എടുക്കാം.
ശ്രദ്ധിക്കാം
മൈദയിലും ബ്രെഡ് പൊടിയിലും മുക്കി എടുത്ത പനീർ ഫ്രിഡ്ജിൽ വെച്ച് ആവശ്യത്തിന് വറത്തെടുക്കാവുന്നതാണ്.