കുരുമുളകും തേങ്ങാപ്പാലും വെളിച്ചെണ്ണയും കറിവേപ്പിലയും ഒക്കെ ചേർത്ത് വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ വിഭവം പരിചയപ്പെടാം.
ചേരുവകൾ
ചിക്കൻ ബോൺലെസ് - 200 ഗ്രാം
കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
മൈദ – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി - 8,10 അല്ലി
ഉള്ളി അരിഞ്ഞത് - 3 ടേബിൾസ്പൂൺ
പച്ച മുളക് - 2
തേങ്ങാ പാൽ - 1/4 കപ്പ്
ഉപ്പ്
പെരുംജീരകം
വറുത്തു പൊടിച്ചത് - 1 ടേബിൾസ്പൂൺ
കുരുമുളക് ചതച്ചത് - 2 ടേബിൾസ്പൂൺ
പാചകരീതി
1. ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു ഉപ്പും കോൺഫ്‌ളോറും മൈദയും ആവശ്യത്തിന് ഉള്ള വെള്ളവും ചേർത്തു കുഴച്ചു അര മണിക്കൂർ വയ്‌ക്കുക.
2. വെളിച്ചെണ്ണയിൽ വറുത്തെടുക്കുക
3. ആവശ്യത്തിനുള്ള എണ്ണ മാത്രം വെച്ചിട്ട് ബാക്കി എണ്ണ മാറ്റുക.
4. വെളുത്തുള്ളി, പച്ചമുളക്, ഉള്ളി കറിവേപ്പില എന്നിവ ഈ എണ്ണയിൽ ഇട്ടു ചുവക്കെ മൂപ്പിക്കുക
5. പെരുംജീരകവും, കുരുമുളകും ഉപ്പും ചേർക്കുക
6. വറുത്തു വെച്ചിരിക്കുന്ന ചിക്കനും ചേർത്തു നന്നായി യോജിപ്പിക്കുക
7. ഇനി തേങ്ങാപാൽ ചേർത്തു നന്നായി ഇളക്കിയ ശേഷം ചൂടോടെ വിളംമ്പാം.