കൊതിയൂറും  ബ്രെഡ് ഹൽവ

പഴങ്ങൾ  മാത്രമല്ല  ബ്രെഡ്  കൊണ്ടും  സ്വാദിഷ്ടമായ ഹൽവ  ഉണ്ടാക്കാം. കുട്ടികൾക്ക്  വളരെയേറെ  ഇഷ്ട്ടമാവുന്ന വിഭവമാണ് ബ്രെഡ് ഹൽവ.

ചേരുവകൾ 

ബ്രെഡ്      - 1 പാക്കറ്റ്  (20-25)
വെള്ളം       - 200 മില്ലി ലിറ്റർ
പഞ്ചസാര   - 200 ഗ്രാം
പാൽ          – 200 മില്ലി ലിറ്റർ
കണ്ടൻസ്ഡ് മിൽക്ക്    – 4 ടേബിൾ സ്പൂൺ
ഏലക്കയ്ക്കാ പൊടി – 1/4 ടീസ്പൂൺ
നെയ്യ് 
അണ്ടിപ്പരിപ്പ്
ബദാം  
കിസ്മിസ് 

തയാറാക്കുന്ന വിധം 

1. ബ്രെഡ്  എണ്ണയിൽ  വറുത്ത ശേഷം ചെറിയ  കഷ്ണങ്ങളായി മുറിച്ചെടുക്കുക 
2. പഞ്ചസാര  പാനി തയാറാക്കാൻ വേണ്ടി  വെള്ളം തിളപ്പിക്കുക 
3. പഞ്ചസാര  ചേർത്ത്  നല്ല പോലെ ഇളകി  മുഴുവനും  അലിയിച്ച ശേഷം  മാറ്റിവെയ്ക്കുക 
4. ചുവടു  കട്ടിയുള്ള  ഒരു  പാത്രം ചൂടാക്കി  ബ്രെഡ്  അതിലേക്ക്  ഇടുക. 
5. പഞ്ചസാര  പാനി  കുറച്ചു കുറച്ചായി ബ്രെഡിൽ ചേർത്ത്  ഇളക്കി നല്ല പോലെ  യോജിപ്പിക്കുക. ചെറുതീയിൽ  ആയിരിക്കണം  ഇതു ചെയ്യാൻ.  
6. ഏലയ്ക്ക  പൊടിയും  ചേർത്ത്  നല്ലപോലെ  ഇളക്കി  വെയ്ക്കുക 
7. ഇനി  ഇതിലേയ്ക്ക്  കുറച്ചു കുറച്ചായി  പാലും  ചേർത്തു ഇളക്കി  യോജിപ്പിക്കുക 
8. കണ്ടൻസ്ഡ്  മിൽക്ക്  ചേർത്തു ഒന്നുകൂടി  നല്ല  പോലെ  ഇളക്കി എണ്ണ  തെളിയുന്ന  വരെ വരട്ടി എടുക്കുക. 
9 നെയ്യിൽ വറുത്ത  നട്സ്,  ബദാം, കിസ്മിസ് എന്നിവ ചേർത്ത്  ചൂട് മാറിയ  ശേഷം  വിളംമ്പാം.