ഗോതമ്പു പൊടികൊണ്ട് കറുമുറെ കൊറിക്കാൻ ചോക്ലേറ്റ് ഡയമണ്ട് കട്ട്
കുട്ടികൾക്ക് കൊടുക്കാൻ നല്ലൊരു പലഹാരമാണിത്. ഗോതമ്പ് പൊടിയും കോക്കൊ പൗഡർ രുചിയും ചേരുമ്പോൾ ബേക്കറി പലഹാരത്തെ വെല്ലും. ആവശ്യമുള്ള സാധനങ്ങൾ ഗോതമ്പുപൊടി - 1കപ്പ് കൊക്കോ പൗഡർ -1 ടേബിൾസ്പൂൺ പഞ്ചസാര അല്ലെങ്കിൽ ബ്രൗൺ ഷുഗർ - 1 ടേബിൾസ്പൂൺ ഏലയ്ക്കാപ്പൊടി -1 ടീസ്പൂൺ നെയ്യ് -1/4 ടീസ്പൂൺ സൺഫ്ലവർ ഓയിൽ -

കുട്ടികൾക്ക് കൊടുക്കാൻ നല്ലൊരു പലഹാരമാണിത്. ഗോതമ്പ് പൊടിയും കോക്കൊ പൗഡർ രുചിയും ചേരുമ്പോൾ ബേക്കറി പലഹാരത്തെ വെല്ലും.
ആവശ്യമുള്ള സാധനങ്ങൾ
- ഗോതമ്പുപൊടി - 1കപ്പ്
- കൊക്കോ പൗഡർ -1 ടേബിൾസ്പൂൺ
- പഞ്ചസാര അല്ലെങ്കിൽ ബ്രൗൺ ഷുഗർ - 1 ടേബിൾസ്പൂൺ
- ഏലയ്ക്കാപ്പൊടി -1 ടീസ്പൂൺ
- നെയ്യ് -1/4 ടീസ്പൂൺ
- സൺഫ്ലവർ ഓയിൽ - വറുക്കാൻ ആവശ്യത്തിന്
- ഉപ്പ് -1/4 ടീസ്പൂൺ
- വെള്ളം
പഞ്ചസാര പാനി തയാറാക്കാൻ
- പഞ്ചസാര അല്ലെങ്കിൽ ബ്രൗൺ ഷുഗർ -1/2 കപ്പ്
- വെള്ളം -1/2 കപ്പ്
തയാറാക്കുന്ന വിധം
1. ഗോതമ്പ് പൊടി, കൊക്കോപൗഡർ, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. അതിനു ശേഷം കുറച്ച് നെയ്യ് തടവി 5 മിനിറ്റ് വയ്ക്കുക.
2. പിന്നെ കുഴച്ച് വച്ച മാവിൽ നിന്ന് ആദ്യം രണ്ടു ചെറിയ ചപ്പാത്തി ഉണ്ടാക്കി ഒരെണ്ണം എടുത്ത് കുറച്ചു ഗോതമ്പു പൊടി അതിന്റെ മുകളിൽ വിതറി രണ്ടാമത്തെ ചപ്പാത്തി കൂടി മുകളിൽ വച്ച് വലിയ ചപ്പാത്തി ആയി പരത്തുക, പിന്നെ ഡയമണ്ട് കട്ട് ഷേപ്പിൽ കട്ട് ചെയ്യുക.
ഒരു പാനിൽ സൺഫ്ലവർ ഓയിൽ ചൂടാക്കി ഇത് വറുത്തെടുക്കുക
വേറൊരു പാൻ വെച്ച് അരകപ്പ് പഞ്ചസാരയും അരകപ്പ് വെള്ളവും ചേർത്ത് ഉരുക്കി പഞ്ചസാര പാനി ഉണ്ടാക്കുക. വറുത്ത ഡയമണ്ട് കട്ട് ഇതിൽ ചേർത്ത്, കുറച്ച് ഏലയ്ക്കാപൊടിയും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. തണുത്ത ശേഷം ഉപയോഗിക്കാം. ചോക്ലേറ്റ് ഡയമണ്ട് കട്ട് റെഡി.
English Summary: This is a crispy fried snack