മസാല ചായ ചൂടോടെ കുടിക്കാം
ചായക്ക് എത്ര കഥ പറയാൻ കാണും? അത് പോലെ നമുക്കും ഓർത്ത് പറയാൻ ഒരു നല്ല ചായ ഓർമ്മ എങ്കിലും ഉണ്ടാവില്ലേ? നല്ല മഴയത്ത് ഉമ്മറത്ത് മഴയും കണ്ട് ചൂട് ചായ ഊതി കുടിച്ചിരിക്കുന്ന സുഖം , ക്ഷിണിച്ചു് വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന ഒരു ഗ്ലാസ് ചായയുടെ സുഖം , യാത്രകൾ പോകുമ്പോൾ അറിയാത്ത ആരുടേയോ ചായ ഷോപ്പിൽ നിന്ന്

ചായക്ക് എത്ര കഥ പറയാൻ കാണും? അത് പോലെ നമുക്കും ഓർത്ത് പറയാൻ ഒരു നല്ല ചായ ഓർമ്മ എങ്കിലും ഉണ്ടാവില്ലേ? നല്ല മഴയത്ത് ഉമ്മറത്ത് മഴയും കണ്ട് ചൂട് ചായ ഊതി കുടിച്ചിരിക്കുന്ന സുഖം , ക്ഷിണിച്ചു് വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന ഒരു ഗ്ലാസ് ചായയുടെ സുഖം , യാത്രകൾ പോകുമ്പോൾ അറിയാത്ത ആരുടേയോ ചായ ഷോപ്പിൽ നിന്ന് കിട്ടുന്ന ചായയുടെ സുഖം, ട്രെയിൻ യാത്രക്കിടയിൽ ഓടിയകലുന്ന കാഴ്ചകൾക്ക് ഇടയിൽ കുടിക്കുന്ന ചായയുടെ സുഖം, പ്രിയപെട്ട ആര് എങ്കിലും വാങ്ങിത്തരുന്ന ചായയുടെ സുഖം...അങ്ങനെ ചായ പുരാണത്തിന് ഒരിക്കലും ഒരു അവസാനം ആകുന്നില്ല . അപ്പൊ ഈ മഴകാലത്ത് നമുക്ക് ഒരു സ്പെഷ്യൽ മസാല ചായ കുടിച്ചാലോ? ഇപ്പോഴത്തെ ഈ കൊറോണ കാലത്ത് ഈ മസാല ടീ യെ നമുക്ക് ഒരു ഇമ്മ്യൂണിറ്റി ടീ എന്ന് കൂടി വിളിക്കാം. എന്നാൽ ഇത് അല്ലാതെ മാസല ചായക്ക് മറ്റു ചില ഗുണങ്ങൾ കൂടെ ഉണ്ട്. നമ്മുടെ ക്ഷീണം അകറ്റാൻ ഉള്ള ശക്തി ഇതിനു ഉണ്ട്. നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും മസാല ടീ സഹായിക്കും. പനിയിൽ നിന്നു രക്ഷ നേടാൻ പോലും മസാല ടീ ഉപയോഗിക്കുന്നു. മസാല ടീയിലെ മസാല ശരിയായ ദഹനത്തിനു നല്ലതാണ്. മസാല ടീ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
2 കപ്പ് മസാല ടീ ക്ക് വേണ്ട ചേരുവകൾ
- വെള്ളം – ¾ കപ്പ്
- പാൽ – 1 ¼ കപ്പ്
- ഏലയ്ക്ക – 6-8 എണ്ണം
- കറുവപ്പട്ട -1 ½ കഷണം -2 എണ്ണം
- ഗ്രാമ്പൂ – 2 എണ്ണം
- ഇഞ്ചി – 1 ½ കഷണം -2 എണ്ണം
- ചായപ്പൊടി –2 ടീസ്പൂൺ
- പഞ്ചസാര –2ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു സോസ്പാനിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക.
വെള്ളം തിളച്ച് തുടങ്ങുമ്പോൾ മസാല കൂട്ട് നന്നായി ഒന്ന് ചതച്ചിടുക.
മസാല കൂട്ട് തിളക്കാൻ തുടങ്ങിയാൽ ചായപ്പൊടിയും ചേർക്കുക. തിളച്ചതിനു ശേഷം, പാലും ചേർത്ത് തിളപ്പിച്ച് എടുക്കുക. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുക്കുക. മസാല ചായ റെഡി...
English Summary: A mixture of spices, is brewed along with milk tea.