മിച്ചം വന്ന ഇഡ്ഡലി മാവ് കൊണ്ട് തേനൂറും ജിലേബി
ഇഡ്ഡലി മാവു കൊണ്ട് നല്ല തേനൂറും ബേക്കറി സ്റ്റൈൽ ജിലേബി തയാറാക്കാം. ചേരുവകൾ ബാക്കി വന്ന ഇഡ്ഡലി മാവ് (കട്ടിയായി ഉള്ള മാവ് ദോശക്കുള്ള പരുവം അല്ല ) - 1/2 കപ്പ് ഓറഞ്ച് ഫുഡ് കളർ - ഒരു നുള്ള് സിറപ്പ് പഞ്ചസാര -1 1/2 കപ്പ് വെള്ളം - 1/2 കപ്പ് നാരങ്ങ പിഴിഞ്ഞത് – 1/2 ടീസ്പൂൺ റോസ് എസൻസ് -2

ഇഡ്ഡലി മാവു കൊണ്ട് നല്ല തേനൂറും ബേക്കറി സ്റ്റൈൽ ജിലേബി തയാറാക്കാം.
ചേരുവകൾ
- ബാക്കി വന്ന ഇഡ്ഡലി മാവ് (കട്ടിയായി ഉള്ള മാവ് ദോശക്കുള്ള പരുവം അല്ല ) - 1/2 കപ്പ്
- ഓറഞ്ച് ഫുഡ് കളർ - ഒരു നുള്ള്
സിറപ്പ്
- പഞ്ചസാര -1 1/2 കപ്പ്
- വെള്ളം - 1/2 കപ്പ്
- നാരങ്ങ പിഴിഞ്ഞത് – 1/2 ടീസ്പൂൺ
- റോസ് എസൻസ് -2 ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി - ഒരു നുള്ള്
തയാറാക്കുന്ന വിധം
ഇഡ്ഡലി മാവിൽ ഫുഡ് കളർ ചേർത്ത് മിക്സ് ചെയ്യുക.
പഞ്ചസാര വെള്ളം ചേർത്ത് തിളപ്പിക്കുക. നാരങ്ങനീര് ഇതിലേക്ക് ഒഴിക്കുക. നല്ല തിള വന്ന ശേഷം ഓഫ് ആക്കുക ഏലയ്ക്ക, എസൻസ് എന്നിവ ചേർക്കുക.
ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കുക. തീ കുറച്ച ശേഷം, .ഒരു പൈപ്പിങ് ബാഗിൽ മാവ് നിറയ്ക്കുക. വാ നന്നായി അടച്ചു കെട്ടുക. കവറിന്റെ ഒരു കൂർത്ത അറ്റം മുറിച്ച് ചെറിയ ദ്വാരം ഇടുക. എണ്ണയിലേക്ക് ജിലേബി ഷെയ്പ്പിൽ പൈപ്പ് ചെയ്യുക. രണ്ട് വശവും മറിച്ചിട്ട് പാകത്തിന് വെന്ത ശേഷം ചൂടുള്ള സിറപ്പിലേക്ക് ഇട്ട് 2 മിനിറ്റ് മുക്കി വയ്ക്കുക. തേനൂറും ജിലേബി റെഡി.