വാട്ടിയ വാഴയിലയിൽ ചിക്കൻ കറിയും കപ്പയും നിരത്തി കിഴികെട്ടി ആവിയിൽ വേച്ച് എടുത്ത് ചൂടോടെ കഴിച്ചിട്ടുണ്ടോ? ആദ്യം ചിക്കൻ കറിയും കപ്പയും വേവിച്ചെടുക്കണം ചിക്കൻ കറി ഉണ്ടാക്കുന്നത് ചേരുവകൾ ചിക്കൻ - അരക്കിലോ ചെറിയ ഉള്ളി -10 എണ്ണം സവാള -1 വെളുത്തുള്ളി ചതച്ചത് - 1 കുടം ഇഞ്ചി ചതച്ചത് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടിയ വാഴയിലയിൽ ചിക്കൻ കറിയും കപ്പയും നിരത്തി കിഴികെട്ടി ആവിയിൽ വേച്ച് എടുത്ത് ചൂടോടെ കഴിച്ചിട്ടുണ്ടോ?

ആദ്യം ചിക്കൻ കറിയും  കപ്പയും വേവിച്ചെടുക്കണം 

ADVERTISEMENT

ചിക്കൻ കറി ഉണ്ടാക്കുന്നത് 

ചേരുവകൾ

  • ചിക്കൻ - അരക്കിലോ
  • ചെറിയ ഉള്ളി -10 എണ്ണം
  • സവാള -1
  • വെളുത്തുള്ളി ചതച്ചത് - 1 കുടം 
  • ഇഞ്ചി ചതച്ചത്  - 1 കഷ്ണം 
  • തേങ്ങാക്കൊത്ത് - 1/4 കപ്പ്‌ 
  • മുളകുപൊടി 
  • മഞ്ഞൾപ്പൊടി 
  • മല്ലിപ്പൊടി 
  • ഗരം മസാല 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • കടുക്, വറ്റൽമുളക് (കടുക് പൊട്ടിക്കാൻ )
  • ഉപ്പ്-  ആവിശ്യത്തിന് 
  • കറിവേപ്പില 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
  • ഇതിലേക്ക് ചെറിയ ഉള്ളി, സവാള, തേങ്ങാക്കൊത്ത്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് ഇട്ട് നന്നായി വഴറ്റുക. 
  • ഇതു നന്നായി വഴന്ന ശേഷം പൊടികൾ ചേർക്കുക, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക, ഇതിലേക്ക് ചിക്കനും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞതും ഗരം മസാലയും ചേർത്ത് വഴറ്റി നന്നായി യോജിപ്പിച്ച് ഒരു കപ്പ്‌ വെള്ളവും ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. 
  • പ്രഷർ മുഴുവൻ പോയ ശേഷം കുക്കർ തുറന്ന് വേണമെങ്കിൽ ഒന്നൂടെ തിളപ്പിച്ച്  ഉപ്പും ഗരംമസാലയും ആവശ്യത്തിന് ചേർക്കുക. 

കപ്പ വേവിക്കുന്ന വിധം 

ADVERTISEMENT

കപ്പ കൊത്തി അരിഞ്ഞ് കഴുകി വൃത്തിയാക്കി വയ്ക്കുക, ഒരു പാത്രത്തിൽ  വെള്ളം വെച്ച് തിളപ്പിക്കുക, വെള്ളം തിളക്കുമ്പോൾ കപ്പ ഇട്ടു കൊടുക്കുക, പകുതി വേവാകുമ്പോൾ ഉപ്പ് ഇട്ടു കൊടുക്കുക, നന്നായി വെന്തു കഴിയുമ്പോൾ ഊറ്റിയെടുക്കുക. 

അതിനു ശേഷം 1/2 കപ്പ്‌ തേങ്ങാപാൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക. 

അതിനു ശേഷം കടുക് വറുത്ത് ചേർക്കുക (വെളിച്ചെണ്ണ, കടുക്, ചെറിയ ഉള്ളി, വറ്റൽമുളക്, കറിവേപ്പില) കപ്പയും റെഡി. 

കപ്പയും ചിക്കനും റെഡി ആയി കഴിഞ്ഞാൽ വാഴയില വാട്ടി ആദ്യം കപ്പ വേവിച്ചത് വയ്ക്കുക. അതിനുമുകളിൽ ചിക്കൻ കറി ഒഴിക്കുക, അതിനു മുകളിൽ പിന്നെയും കപ്പ വയ്ക്കുക, മുകളിൽ കുറച്ചു പച്ച വെളിച്ചെണ്ണ ഒഴിച്ച് കിഴി പോലെ കെട്ടുക. എന്നിട്ട് ഒരു അപ്പച്ചെമ്പിൽ വെച്ച് 10 മിനിറ്റ് നല്ല തീയിൽ ആവി കയറ്റുക.