അടൈ ദോശയിൽ ധാന്യങ്ങൾ ധാരാളം, സമ്പൂർണ്ണ പ്രഭാത ഭക്ഷണം
തമിഴ് നാട്ടുകാരുടെ ഭക്ഷണ ശീലങ്ങൾ പ്രശസ്തമാണ്. അവരുടെ രുചിക്കൂട്ടുകളിൽ പ്രാധാന്യമുള്ള ഒരു വിഭവമാണ് അടൈ ദോശ. ധാരാളം ധാന്യങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ രുചി, പോഷകങ്ങൾ എന്നിവയാൽ സമ്പൂർണമായ ദോശയാണിത്. ചേരുവകൾ : ഇഡ്ഡലി /പൊന്നി അരി - 1 ഗ്ലാസ് പച്ചരി - 1/2 ഗ്ലാസ് ഉഴുന്ന് പരിപ്പ് - 3 ടേബിൾ സ്പൂൺ കടല

തമിഴ് നാട്ടുകാരുടെ ഭക്ഷണ ശീലങ്ങൾ പ്രശസ്തമാണ്. അവരുടെ രുചിക്കൂട്ടുകളിൽ പ്രാധാന്യമുള്ള ഒരു വിഭവമാണ് അടൈ ദോശ. ധാരാളം ധാന്യങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ രുചി, പോഷകങ്ങൾ എന്നിവയാൽ സമ്പൂർണമായ ദോശയാണിത്.
ചേരുവകൾ :
- ഇഡ്ഡലി /പൊന്നി അരി - 1 ഗ്ലാസ്
- പച്ചരി - 1/2 ഗ്ലാസ്
- ഉഴുന്ന് പരിപ്പ് - 3 ടേബിൾ സ്പൂൺ
- കടല പരിപ്പ് -1/2 ഗ്ലാസ്
- ചെറിയ ഉള്ളി -10-12 എണ്ണം
- വറ്റൽ മുളക് - 8 എണ്ണം
- കുരുമുളക് പൊടി - 1 ടീ സ്പൂൺ
- ജീരകം - 1/2 ടീ സ്പൂൺ
- കല്ലുപ്പ് - 1 1/4 ടീ സ്പൂൺ
- കായം - 1/4 ടീ സ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരി, പരിപ്പ് എന്നിവ ഒരു പാത്രത്തിൽ 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം
2-3 തവണ വൃത്തിയായി കഴുകുക. കഴുകി വെച്ച ചേരുവ ഒരു മിക്സിയിൽ ഇട്ട് അതിലേക്ക് ഉള്ളി, മുളക്, കുരുമുളക്, ജീരകം, ഉപ്പ്, കറിവേപ്പില എന്നിവ കൂടി ചേർത്ത് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ദോശമാവ് പരുവത്തിൽ മാവ് തയാറാക്കണം. അരച്ച മാവിലേക്ക് കായം ചേർത്ത് നന്നായി യോജിപ്പിച്ചിളക്കുക. ദോശ ചട്ടി ചൂടാക്കി മാവൊഴിച്ചു പരത്തി രണ്ടു ഭാഗവും നെയ്യോ വെളിച്ചെണ്ണയോ ചേർത്ത് ചുട്ടെടുത്തു വിളമ്പാം. ഇതിന്റെ കൂടെ അവിയലോ, മുളക് ചമ്മന്തിയോ കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് ഗംഭീരമായിരിക്കും.