പാലടയല്ല, ഇത് 'പാലാട'! പുയ്യാപ്ലമാര്‍ക്ക് വിളമ്പുന്ന പൂ പോലുള്ള ദോശ!
വളരെ പെട്ടെന്ന് തയാറാക്കാവുന്ന അടിപൊളി പ്രാതല്‍വിഭവമാണ് പാലാട. തൂവെള്ള നിറത്തില്‍ തുണി പോലെയിരിക്കുന്ന ഈ ദോശ വിഭവത്തിനു നല്‍കാന്‍ ഇതിലും മികച്ച മറ്റൊരു പേരില്ല. മുസ്ലിം വീടുകളില്‍ സല്‍ക്കാരത്തിനും മണവാളന്‍മാര്‍ക്ക് വിരുന്നൊരുക്കാനുമെല്ലാം പാലാട വിളമ്പുന്ന പതിവുണ്ട്. നോണ്‍ വെജ്, വെജ് കറികള്‍ക്കൊപ്പം

വളരെ പെട്ടെന്ന് തയാറാക്കാവുന്ന അടിപൊളി പ്രാതല്‍വിഭവമാണ് പാലാട. തൂവെള്ള നിറത്തില്‍ തുണി പോലെയിരിക്കുന്ന ഈ ദോശ വിഭവത്തിനു നല്‍കാന്‍ ഇതിലും മികച്ച മറ്റൊരു പേരില്ല. മുസ്ലിം വീടുകളില്‍ സല്‍ക്കാരത്തിനും മണവാളന്‍മാര്‍ക്ക് വിരുന്നൊരുക്കാനുമെല്ലാം പാലാട വിളമ്പുന്ന പതിവുണ്ട്. നോണ്‍ വെജ്, വെജ് കറികള്‍ക്കൊപ്പം കഴിക്കാവുന്ന പാലാട എളുപ്പത്തില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
വേണ്ട സാധനങ്ങള്‍
പച്ചരി - 1 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
മുട്ട - 1
വെള്ളം - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
- മിക്സിയുടെ ജാറില്‍ കുതിര്‍ത്ത പച്ചരിയും തേങ്ങയും ചേര്‍ത്ത് അര കപ്പ് തണുത്ത വെള്ളം ഒഴിച്ച് അടിക്കുക. അടിച്ചെടുക്കുമ്പോള്‍ മാവ് ചൂടാകാതിരിക്കാനാണ് തണുത്ത വെള്ളം ഒഴിക്കുന്നത്. മാവ് ചൂടായാല്‍ മുട്ട ചേര്‍ക്കുമ്പോള്‍ പിരിഞ്ഞു പോകും.
- മാവ് അടിച്ചെടുത്ത ശേഷം, ഇതിലേക്ക് ബാക്കിയുള്ള അര കപ്പ് വെള്ളം കൂടി ചേര്‍ക്കുക. കോഴിമുട്ട പൊട്ടിച്ച് ഒഴിച്ച് ഇത് വീണ്ടും അടിച്ചെടുക്കുക. കോഴിമുട്ടയുടെ മണം ഇഷ്ടമല്ല എങ്കില്‍ അല്‍പ്പം ഏലക്കപ്പൊടി കൂടി ചേര്‍ക്കാം.
- എല്ലാം കൂടി അടിച്ചെടുത്ത ശേഷം ഇത് വലിയൊരു അരിപ്പയിലേക്ക് ഒഴിച്ച് അരിച്ചെടുക്കാം.
- ഇതിലേക്ക് ഒരു കപ്പ് അല്‍പ്പാല്‍പ്പമായി വെള്ളം ഒഴിച്ച് അരിപ്പയില്‍ ബാക്കിയുള്ള മുഴുവന്‍ മാവും പിഴിഞ്ഞെടുക്കുക.
- ഇങ്ങനെ കിട്ടുന്ന മാവില്‍ ഉപ്പുണ്ടോ എന്ന് പരിശോധിക്കുക. ഇനി പാലാട ഉണ്ടാക്കാന്‍ തുടങ്ങാം.
- ഒരു നോണ്‍ സ്റ്റിക്ക് പാത്രം അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് പെട്ടെന്ന് ചുറ്റിച്ചെടുക്കുക. കുറഞ്ഞ തീയില്‍ വേവിക്കുക. അരികുകള്‍ വിട്ടു വരുന്ന സമയത്ത് മറ്റൊരു പാത്രത്തിലേക്ക് തട്ടുക. ഇത് നാലാക്കി മടക്കുക. ഇങ്ങനെ ഓരോന്നായി ഉണ്ടാക്കിയെടുക്കുക.
- ചിക്കന്‍, മട്ടന്‍, വെജിറ്റബിള്‍ സ്റ്റ്യൂ തുടങ്ങിയ കറികള്‍ക്കൊപ്പമോ തേങ്ങാപ്പാലില്‍ മുക്കിയോ ഈ പാലാട കഴിക്കാം.