ചായയ്ക്കൊപ്പം മധുരക്കിഴങ്ങ് കൊണ്ട് രുചികരമായ വട
മധുരക്കിഴങ്ങ് അല്ലെങ്കിൽ ശർക്കര കിഴങ്ങ് കൊണ്ട് 4 മണി ചായയ്ക്ക് ഒരു കിടിലൻ വട ഉണ്ടാക്കാം. ചേരുവകൾ : 1. മധുര കിഴങ്ങ് /ശർക്കര കിഴങ്ങ് - 3 എണ്ണം 2. പച്ചമുളക് - 2 എണ്ണം 3. സവാള - 1/2 എണ്ണം 4. മല്ലിയില 5. കറിവേപ്പില 6.അരിപ്പൊടി - 1 ടേബിൾ സ്പൂൺ (നല്ല മിനുസമുള്ള പൊടി ) 7.കടലമാവ് - 1.5 ടേബിൾ സ്പൂൺ 8.ഉപ്പ്

മധുരക്കിഴങ്ങ് അല്ലെങ്കിൽ ശർക്കര കിഴങ്ങ് കൊണ്ട് 4 മണി ചായയ്ക്ക് ഒരു കിടിലൻ വട ഉണ്ടാക്കാം.
ചേരുവകൾ :
1. മധുര കിഴങ്ങ് /ശർക്കര കിഴങ്ങ് - 3 എണ്ണം
2. പച്ചമുളക് - 2 എണ്ണം
3. സവാള - 1/2 എണ്ണം
4. മല്ലിയില
5. കറിവേപ്പില
6.അരിപ്പൊടി - 1 ടേബിൾ സ്പൂൺ (നല്ല മിനുസമുള്ള പൊടി )
7.കടലമാവ് - 1.5 ടേബിൾ സ്പൂൺ
8.ഉപ്പ് - ആവശ്യത്തിന്
9.എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം :
മധുരക്കിഴങ്ങ് തൊലിയോട് കൂടി നന്നായി വേവിക്കുക. അതിനു ശേഷം തൊലി കളഞ്ഞ് നന്നായി ഉടയ്ക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക്, മല്ലിയില, കറിവേപ്പില അരിഞ്ഞത്, ഉപ്പ് എന്നിവ ഇട്ട് നന്നായി ഇളക്കുക. അതിലേക്ക് അരിപ്പൊടി, കടലമാവ് എന്നിവ ചേർത്ത് യോജിപ്പിക്കുക. കൈയിൽ കുറച്ച് എണ്ണ പുരട്ടി യോജിപ്പിച്ച് വച്ചതിൽ നിന്നും കുറച്ച് എടുത്ത് ഉരുളയാക്കുക. അത് ഒന്ന് ചെറുതായ് പരത്തി നടുക്ക് ഒരു തുളയിടാം. ചൂടായ എണ്ണയിൽ ഇട്ട് ഗോൾഡൻ കളർ ആകുന്നത് വരെ വറത്ത് എടുത്താൽ രുചികരമായ വട റെഡി.