പേരയ്ക്കാ പായസം, കഴിച്ച് മടുത്ത മധുരത്തിൽ നിന്ന് മാറിയൊരു രുചി
ഓണം ഇങ്ങെത്തി. ഓണത്തിന്റെ വേറിട്ട രുചികളാണ് എല്ലാവരും തേടുന്നത്. നല്ല നാടൻ പേരയ്ക്കാ കിട്ടിയാൽ ഓണത്തിനു വെറുതേ കളയേണ്ട. പേരയ്ക്കാ ഉപയോഗിച്ചു നല്ല രുചികരമായ പായസം ഉണ്ടാക്കാം. അതും വളരെ എളുപ്പം. സ്‌ഥിരമായി കഴിച്ചു മടുത്ത പായസങ്ങളിൽ നിന്ന് മാറിയൊരു രുചി അതാണ് പേരയ്ക്കാ പായസം. ചേരുവകൾ വിളഞ്ഞ

ഓണം ഇങ്ങെത്തി. ഓണത്തിന്റെ വേറിട്ട രുചികളാണ് എല്ലാവരും തേടുന്നത്. നല്ല നാടൻ പേരയ്ക്കാ കിട്ടിയാൽ ഓണത്തിനു വെറുതേ കളയേണ്ട. പേരയ്ക്കാ ഉപയോഗിച്ചു നല്ല രുചികരമായ പായസം ഉണ്ടാക്കാം. അതും വളരെ എളുപ്പം. സ്‌ഥിരമായി കഴിച്ചു മടുത്ത പായസങ്ങളിൽ നിന്ന് മാറിയൊരു രുചി അതാണ് പേരയ്ക്കാ പായസം.
ചേരുവകൾ
- വിളഞ്ഞ പേരയ്ക്ക - 5 എണ്ണം
- ശർക്കര പാനി - 1 കപ്പ്
- പാൽ - 2 കപ്പ്
- ഏലയ്ക്ക പൊടിച്ചത്
- ചുക്ക് പൊടി
- ജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ
- കശുവണ്ടി
- ബദാം നുറുക്കിയത്
- തേങ്ങ നുറുക്കിയത്
- പേരയ്ക്ക നുറുക്കിയത്
- നെയ്യ് - 2 ടേബിൾസ്പൂൺ
- ഉപ്പ്
പാകം ചെയ്യുന്ന വിധം
ആദ്യം വിളഞ്ഞ പേരയ്ക്ക തൊലിയും കുരുവും കളഞ്ഞ് ഫ്ലെഷ് മാത്രം എടുക്കുക. അത് കുക്കറിൽ വെള്ളം ഒഴിച്ച് വേവിച്ച് മിക്സിയിൽ അരച്ചെടുക്കുക
അതിന് ശേഷം ഉരുളി വെച്ച് ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ച് അരച്ച് വെച്ചിരിക്കുന്ന പേരയ്ക്ക വഴറ്റുക. അതിലേക്ക് ശർക്കര പാനി ചേർത്ത് യോജിപ്പിക്കുക. അതിന് ശേഷം പാൽ ഒഴിച്ച് തിളപ്പിക്കുക. തിള വന്നു കഴിഞ്ഞാൽ തീ കുറച്ച് ഏലയ്ക്ക പൊടി, ചുക്ക് പൊടി, ജീരക പൊടി എന്നിവ ചേർത്ത് യോജിപ്പിച്ചു വാങ്ങി വയ്ക്കുക. വേറെ ഒരു പാൻ വെച്ച് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് തേങ്ങ വറക്കുക അതിൽ തന്നെ കശുവണ്ടി വറക്കുക അതുപോലെ പേരയ്ക്ക നുറുക്കിയതും വഴറ്റി എടുക്കുക. ഇതെല്ലാം പായസത്തിൽ ചേർത്തിളക്കുക. ഒപ്പം ബദാം നുറുക്കിയതും കൂടി ചേർത്ത് കൊടുക്കുക.അവസാനമായി മധുരം ബാലൻസ് ചെയ്യാൻ അല്പം ഉപ്പ് കൂടി ചേർത്തിളക്കി ചൂടോടെ വിളമ്പാം...