രുചിയിലും മണത്തിലും മുൻപിൽ നിൽക്കുന്ന മധ്യതിരുവിതാംകൂർ സദ്യ സ്പെഷൽ വറുത്തുപൊടിച്ച് പരിപ്പ് (ചെറുപയർ കറി). ചേരുവകൾ ചെറുപയർ - ½ കപ്പ് തേങ്ങ - ½ കപ്പ് ജീരകം - ¼ ടീസ്പൂൺ ചെറിയുള്ളി -3 എണ്ണം പച്ചമുളക് - 1 എണ്ണം കറിവേപ്പില – ആവശ്യത്തിന് വെളിച്ചെണ്ണ - 1½ ടേബിൾസ്പൂൺ കടുക് – ആവശ്യത്തിന് ഉപ്പ് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിയിലും മണത്തിലും മുൻപിൽ നിൽക്കുന്ന  മധ്യതിരുവിതാംകൂർ  സദ്യ സ്പെഷൽ വറുത്തുപൊടിച്ച് പരിപ്പ്  (ചെറുപയർ കറി). 

ചേരുവകൾ

  • ചെറുപയർ - ½ കപ്പ് 
  • തേങ്ങ - ½ കപ്പ് 
  • ജീരകം - ¼ ടീസ്പൂൺ 
  • ചെറിയുള്ളി -3 എണ്ണം 
  • പച്ചമുളക് - 1 എണ്ണം 
  • കറിവേപ്പില – ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 1½ ടേബിൾസ്പൂൺ 
  • കടുക് – ആവശ്യത്തിന് 
  • ഉപ്പ് – ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - ¼ ടീസ്പുൺ 
ADVERTISEMENT

തയാറാക്കുന്ന വിധം 

ADVERTISEMENT

∙കഴുകി വൃത്തിയാക്കി വെള്ളം തോർത്ത ചെറുപയർ, വറുത്തെടുത്ത ശേഷം തൊണ്ട് കളയുക.

∙തൊണ്ട് കളയാനായി മിക്സിയിൽ ഒന്ന് കറക്കി, നല്ലതുപോലെ പാറ്റിയെടുക്കുക

ADVERTISEMENT

∙വൃത്തിയാക്കിയ ചെറുപയർ പ്രഷർ കുക്കറിൽ വെള്ളവും പച്ചമുളകും ഉള്ളിയും ഉപ്പും കറിവേപ്പിലയും ചേർത്ത് മുക്കാൽ ഭാഗം വേവിച്ചെടുക്കുക.

∙തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി എന്നിവ നല്ലതുപോലെ അരച്ചെടുത്ത ശേഷം വേവിച്ചുവെച്ച ചെറുപയറും കൂടി  ചേർത്ത് ഇളക്കി ഉടച്ചെടുക്കുക.

∙കടുക് താളിക്കാൻ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില, ഉള്ളി, വറ്റൽ മുളക് എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം കറിയിലേക്ക് ഒഴിച്ച് ഇളക്കിയെടുക്കുക. വ്യത്യസ്തമായ രുചിയിൽ ഉള്ള ഈ പരിപ്പ് പപ്പടവും കൂട്ടി കഴിക്കാൻ കേമമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT