വറുത്ത സവാളയും പൊടിച്ചെടുത്ത മസാലയും ഈ ചിക്കൻ കറിയെ വ്യത്യസ്തമാക്കുന്നു . രുചികരമായ ഈ കറി വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ - 1 കിലോഗ്രാം മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ കശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ ഗരംമസാല - 1/2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ ഉപ്പ് വറുത്ത ഉള്ളി - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വറുത്ത സവാളയും പൊടിച്ചെടുത്ത മസാലയും ഈ ചിക്കൻ കറിയെ വ്യത്യസ്തമാക്കുന്നു . രുചികരമായ  ഈ കറി വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ചിക്കൻ - 1 കിലോഗ്രാം 
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • കശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ 
  • ഗരംമസാല - 1/2 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ
  • ഉപ്പ് 
  • വറുത്ത ഉള്ളി - 1/2 കപ്പ് 
  • തക്കാളി ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ് 
  • തൈര് -  1 കപ്പ് 
  • കസൂരിമേത്തി - 1 ടേബിൾസ്പൂൺ
  • മല്ലി -  1 ടേബിൾസ്പൂൺ
  • കുരുമുളക് - 1 ടീസ്പൂൺ 
  • ജീരകം - 1 ടീസ്പൂൺ 
  • കറുവ പട്ട - 2 ഇഞ്ച് 
  • വറ്റൽമുളക് - 10 എണ്ണം 
  • എണ്ണ - 3 ടേബിൾസ്പൂൺ 
  • നെയ്യ് - 3 ടേബിൾസ്പൂൺ 
  • ഗ്രാമ്പു - 4 എണ്ണം 
  • കറുത്ത ഏലക്ക - 2 എണ്ണം 
  • ബേ ലീഫ് - 2 എണ്ണം 
ADVERTISEMENT

തയാറാക്കുന്ന വിധം :

  • മഞ്ഞൾപ്പൊടി,  മുളകുപൊടി, ഗരം മസാല, വറുത്ത സവാള, തക്കാളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, ഉപ്പ്, കസൂരി മേത്തി എല്ലാം ചേർത്ത്  ചിക്കൻ 1 മണിക്കൂർ മാരിനേറ്റ് ചെയ്തു വയ്ക്കുക.
  • മല്ലി, കുരുമുളക്, കറുവാപ്പട്ട, ജീരകം, ചുവന്ന മുളക് ചെറുചൂടിൽ വറുത്തെടുക്കുക . ഇത് പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക.
  • പാനിൽ എണ്ണയും നെയ്യും ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കറുത്ത ഏലം, ബേ ലീഫ് ഇട്ട് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് നന്നായി യോജിപ്പിക്കുക. ശേഷം പൊടിച്ച് വച്ചിരിക്കുന്ന മസാല ചേർത്തിളക്കി അടച്ചു വെച്ച് വേവിക്കുക. തീ ഓഫ് ചെയ്ത് മല്ലിയിലയും ഇട്ട് വിളമ്പാം.