മാർബിൾ പാൻകേക്ക് എളുപ്പത്തിൽ തയാറാക്കുന്നതിനുള്ള പാചകക്കുറിപ്പ് പരിചയപ്പെടാം. സ്റ്റെപ്പ് 1 വാനില ബട്ടർ മിൽക്ക് പാൻകേക്ക് ബാറ്റർ തയാറാക്കാൻ ചേരുവകൾ മൈദ – 2 കപ്പ് പഞ്ചസാര – 2 ടീസ്പൂൺ ഉപ്പ് – 1/2 ടീസ്പൂൺ മുട്ട – 2 1 1/2 കപ്പ് പാലും 1 ടീസ്പൂൺ തൈരും (ബട്ടർ മിൽക്ക്) 2 ടീസ്പൂൺ കോൺ ഓയിൽ അല്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർബിൾ പാൻകേക്ക്  എളുപ്പത്തിൽ തയാറാക്കുന്നതിനുള്ള പാചകക്കുറിപ്പ് പരിചയപ്പെടാം.

സ്റ്റെപ്പ് 1

  • വാനില ബട്ടർ മിൽക്ക് പാൻകേക്ക് ബാറ്റർ തയാറാക്കാൻ
  • ചേരുവകൾ
  • മൈദ – 2 കപ്പ് 
  • പഞ്ചസാര – 2 ടീസ്പൂൺ
  • ഉപ്പ് – 1/2 ടീസ്പൂൺ
  • മുട്ട – 2 
  • 1 1/2 കപ്പ് പാലും 1 ടീസ്പൂൺ തൈരും (ബട്ടർ മിൽക്ക്)
  • 2 ടീസ്പൂൺ കോൺ ഓയിൽ അല്ലെങ്കിൽ ഉരുക്കിയ വെണ്ണ
  • 1 1/2 ടീസ്പൂൺ വാനില എസൻസ്
ADVERTISEMENT

തയാറാക്കുന്ന രീതി

  • മൈദയിലേക്ക് പഞ്ചസാര, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർക്കുക. അവ നന്നായി ഇളക്കുക.
  • അതിനുശേഷം മുട്ട, പാൽ, തൈര് എന്നിവ ചേർക്കുക. (ബാറ്റർ അധികം ഇളക്കരുത്).
  • 10 മിനിറ്റ് മാറ്റിവയ്ക്കുക.
  • ഇതാണ് വാനില പാൻകേക്ക് ബാറ്റർ.

സ്റ്റെപ്പ് 2

ചോക്ലേറ്റ് പാൻകേക്ക് ബാറ്റർ തയാറാക്കാൻ 

  •  ചോക്കലേറ്റ് ചിപ്പ് – 1/2 കപ്പ് ഡാർക്ക്
  •  കൊക്കോപൗഡർ – 1 ടീസ്പൂൺ
  • വാനില ബട്ടർ മിൽക്ക് പാൻകേക്ക് ബാറ്ററിന്റെ പകുതി

തയാറാക്കുന്ന രീതി

  • ഡാർക്ക് ചോക്കലേറ്റ് ഉരുക്കുക.
  • വാനില ബട്ടർ മിൽക്ക് പാൻകേക്ക് ബാറ്ററിന്റെ പകുതി അളവ് ചേർക്കുക.
  • അതിനുശേഷം 1 ടീസ്പൂൺ കൊക്കോപൗഡർ ചേർക്കുക.
  • 10 മിനിറ്റ് മാറ്റിവയ്ക്കുക.
ADVERTISEMENT

സ്റ്റെപ്പ് 3  

  • മാർബിൾ പാൻകേക്ക് ബാറ്റർ തയാറാക്കാൻ 
  • ബട്ടർ മിൽക്ക് പാൻകേക്ക് ബാറ്ററിന്റെ ഒരു ഭാഗം ഉപയോഗിക്കുക.
  • ചോക്ലേറ്റ് പാൻകേക്ക് ബാറ്റ കാൽ ഭാഗം ചേർക്കുക.
  • ഒരു റിബൺ അല്ലെങ്കിൽ മാർബിൾ ഇഫക്റ്റ് ആവശ്യമാണ്, അതിനാൽ അവ മിക്സ് ചെയ്യരുത്.

സ്റ്റെപ്പ് 4 

  • മാർബിൾ പാൻകേക്ക് പാചകം ചെയ്യാൻ 
  • ഇടത്തരം ചൂട് നോൺസ്റ്റിക്ക് പാനിൽ വെണ്ണ പുരട്ടി പൂർണ്ണമായും തുടയ്ക്കുക.
  • അതിനുശേഷം ഒരു കപ്പ് വാനില ബാറ്ററിന്റെ കുടെ അല്പം ചോക്ലേറ്റ് പാൻകേക്ക് ബാറ്ററും ഒഴിക്കുക
  • കുമിളകൾ പ്രത്യക്ഷപ്പെടുമ്പോൾ, അത് മറിച്ചിടുക. രണ്ട് വശത്ത് ഒരു മിനിറ്റ് വേവിക്കുക.

ADVERTISEMENT

പാൻകേക്ക് സിറപ്പ്, മേപ്പിൾ സിറപ്പ്, തേൻ, ഡേറ്റ്സിറപ്പ്, ഐസിംഗ് പഞ്ചസാര, വിപ്പ്ക്രീം, ന്യൂട്ടല്ല, ചോക്ലേറ്റ് സിറപ്പ്, ഉരുക്കിയ ചോക്ലേറ്റ്, വാഴപ്പഴം, സ്ട്രോബെറി, ബ്ലൂബെറി, ചെറി തുടങ്ങിയവ ചേർത്തി ചൂടോടെ പാൻകേക്ക് കഴിക്കുക.

English Summary : Delicious and tasty pancakes in no time