ക്രിസ്മസ് സ്പെഷൽ ചിക്കൻ വിന്താലു, ഗോവൻ രുചിയിൽ
ക്രിസ്മസ് വിഭവങ്ങളിൽ ഒരു ഗോവൻ സ്റ്റൈൽ ചിക്കൻ വിന്താലു തയാറാക്കിയാലോ? ഈ വിന്താലു മസാല ഉപയോഗിച്ച് ബീഫ്, പോർക്ക് രുചികളും തയാറാക്കാം. വിന്താലു മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ: അഞ്ച് കാശ്മീരി മുളക് വെള്ളത്തിൽ 10 മിനിറ്റ് കുതിർത്ത് വയ്ക്കുക. ഒരു ടീസ്പൂൺ മല്ലി, ഒരു ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ

ക്രിസ്മസ് വിഭവങ്ങളിൽ ഒരു ഗോവൻ സ്റ്റൈൽ ചിക്കൻ വിന്താലു തയാറാക്കിയാലോ? ഈ വിന്താലു മസാല ഉപയോഗിച്ച് ബീഫ്, പോർക്ക് രുചികളും തയാറാക്കാം.
വിന്താലു മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ:
അഞ്ച് കാശ്മീരി മുളക് വെള്ളത്തിൽ 10 മിനിറ്റ് കുതിർത്ത് വയ്ക്കുക.
ഒരു ടീസ്പൂൺ മല്ലി, ഒരു ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ ജീരകം, ഒരു കഷ്ണം പട്ട 5 ഗ്രാമ്പു, 2 ഏലക്കായ ഇത്രയും സാധനങ്ങൾ ഒരു മിനിറ്റ് ചെറുതീയിൽ വറുത്ത് മാറ്റി വയ്ക്കുക. മിക്സിയിൽ കാശ്മീരി മുളകും വറുത്തെടുത്ത സ്പൈസസും 6 വെളുത്തുള്ളിയും ഒരു ഇഞ്ച് നീളത്തിൽ ഇഞ്ചിയും രണ്ട് ടേബിൾസ്പൂൺ വിനാഗിരിയും മയത്തിൽ അരച്ചെടുക്കുക.
എല്ലില്ലാത്ത 500 ഗ്രാം ചിക്കനിലേക്ക് ഈ മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ട് മുതൽ 4 മണിക്കൂർ മാറ്റിവയ്ക്കുക.
രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി 2 സവാള ചെറുതായി അരിഞ്ഞത് വഴറ്റുക. ഇതിലേക്ക് ഒരു ചെറിയ തക്കാളിയും പച്ചമുളകും ചേർക്കുക . ചിക്കൻ ചേർത്ത് 10 മിനിറ്റ് വേവിച്ചതിനു ശേഷം അര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് 15 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് അടച്ചു വയ്ക്കാം. അടുത്ത ദിവസം കഴിക്കുമ്പോഴാണ് ഇതിന് കൂടുതൽ രുചി.