രുചി വിസ്മയം തീർക്കാൻ പിടിയും കോഴിക്കറിയും
ക്രിസ്മസ് ദിവസം രുചി വിസ്മയം തീർക്കാൻ പിടിയും വറുത്തരച്ച ചിക്കൻ കറിയും തയാറാക്കിയാലോ? പിടി വറുത്തരച്ച ചിക്കൻ കറിയും കൂട്ടി കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. പിടി തയാറാക്കുന്ന വിധം ചേരുവകൾ പച്ചരി - ഒരു കപ്പ് തേങ്ങ ചിരകിയത് - അര കപ്പ് ജീരകം - അര ടീസ്പൂൺ. ചുവന്നുള്ളി - 5

ക്രിസ്മസ് ദിവസം രുചി വിസ്മയം തീർക്കാൻ പിടിയും വറുത്തരച്ച ചിക്കൻ കറിയും തയാറാക്കിയാലോ? പിടി വറുത്തരച്ച ചിക്കൻ കറിയും കൂട്ടി കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.
പിടി തയാറാക്കുന്ന വിധം
ചേരുവകൾ
- പച്ചരി - ഒരു കപ്പ്
- തേങ്ങ ചിരകിയത് - അര കപ്പ്
- ജീരകം - അര ടീസ്പൂൺ.
- ചുവന്നുള്ളി - 5 അല്ലി
- വെളുത്തുള്ളി - 3 അല്ലി
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - അരക്കപ്പ് + മുക്കാൽകപ്പ്
- നെയ്യ് - ഒരു ടീസ്പൂൺ
- വെള്ളം - നാല് കപ്പ്
- കട്ടി തേങ്ങാപ്പാൽ - മുക്കാൽ കപ്പ്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- ചുവന്നുള്ളി - 5
- കറിവേപ്പില
- ഉണക്ക മുളക്- രണ്ട്
തയാറാക്കുന്ന വിധം
പച്ചരി ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. കുതിർത്ത് വാരിയ പച്ചരി, തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി ,അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക.
ഇതിലേക്ക് ബാക്കി മുക്കാൽ കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ( വെള്ളത്തിന്റെ അളവ് കൃത്യമായിരിക്കണം. മൊത്തത്തിൽ ഒന്നേകാൽ കപ്പ് വെള്ളം).
ഇനി ഈ മാവ് ചെറിയ തീയിൽ കുറുക്കി എടുക്കാം. ആറുമ്പോൾ അല്പം നെയ്യ് ചേർത്ത് നന്നായി കുഴച്ച് എടുക്കുക. ഇതിനെ ചെറിയ നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ ആക്കണം.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നാല് കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ ഇതിലേക്ക് തയാറാക്കിവെച്ച ഉരുളകൾ ഇട്ടുകൊടുക്കാം. ഉരുളകൾ വെന്ത് വെള്ളം വറ്റി നന്നായി കുറുകി തുടങ്ങുമ്പോൾ തേങ്ങപ്പാൽ ചേർക്കുക. തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം.
വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ചുവന്നുള്ളിയും ഉണക്കമുളകും താളിച്ച് പിടിയിലേക്ക് ഒഴിച്ചു കൊടുക്കാം.
വറുത്തരച്ച ചിക്കൻ കറി
- ചിക്കൻ - 1 കിലോഗ്രാം
- സവാള - 4
- ഇഞ്ചി - ഒരിഞ്ചു കഷണം
- വെളുത്തുള്ളി- 10 അല്ലി
- പച്ചമുളക് - 4
- കറിവേപ്പില
- തക്കാളി - ഒന്ന്
- ഉപ്പ് - ആവശ്യത്തിന്
വറുത്ത് അരയ്ക്കാൻ ആവശ്യമുള്ള ചേരുവകൾ
- തേങ്ങ - ഒരു മുറി
- മല്ലി –ഒരു ടേബിൾ സ്പൂൺ
- ഉണക്ക മുളക് - 4
- പെരും ജീരകം - 1/2 ടീ സ്പൂണ്‍
- ഏലക്കായ - 2
- ഗ്രാമ്പു - 2
- പട്ട - ഒരു കഷണം
- കുരുമുളക് - 1 ടീ സ്പൂണ്‍
- ഇഞ്ചി- ഒരിഞ്ചു കഷണം
- വെളുത്തുള്ളി- 10 അല്ലി
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ മഞ്ഞൾപ്പൊടി ഒഴികെയുള്ള ചേരുവകൾ ചെറിയ തീയിൽ വറുത്തു എടുക്കുക. തേങ്ങ ബ്രൗണ്‍ നിറം ആകുമ്പോൾ ഓഫ് ചെയ്തു മഞ്ഞൾപ്പൊടിയും ചേർത്തിളക്കി തണുക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാള,ചെറുതായി അരിഞ്ഞ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
സവാള നിറം മാറി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ അരച്ചുവച്ച മസാലയും ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എല്ലാം കൂടി നന്നായി യോജിച്ച് വരുമ്പോൾ മുക്കാൽ കപ്പ് തിളച്ചവെള്ളം വെള്ളം ഒഴിക്കുക.
അടച്ചു വച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കണം. ഇനി ഇതിലേക്ക് നീളത്തിൽ അരിഞ്ഞ തക്കാളി ചേർത്ത് കൊടുക്കാം.5 മിനിറ്റ് കൂടി വേവിച്ചശേഷം തീ ഓഫ് ചെയ്യാം.