ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ
ചോറിന് കൂട്ടാൻ സൂപ്പർ രുചിയിൽ പാവയ്ക്കാ അച്ചാർ തയാറാക്കാം. ചേരുവകൾ: പാവയ്ക്ക - 3 എണ്ണം വെളുത്തുള്ളി - 6 എണ്ണം ഇഞ്ചി - ചെറിയ കഷണം അരിഞ്ഞത് പച്ചമുളക് - 4 എണ്ണം (അരിഞ്ഞത്) കറിവേപ്പില - ആവശ്യത്തിന് കായപ്പൊടി - ആവശ്യത്തിന് മുളകുപൊടി - രണ്ടര സ്പൂൺ മഞ്ഞൾപ്പൊടി – കാൽ സ്പൂൺ ഉലുവ – കാൽ സ്പൂൺ വാളൻ പുളി –

ചോറിന് കൂട്ടാൻ സൂപ്പർ രുചിയിൽ പാവയ്ക്കാ അച്ചാർ തയാറാക്കാം. വിനാഗിരി ചേർക്കാതെയാണ് തയാറാക്കുന്നത്.
ചേരുവകൾ:
- പാവയ്ക്ക - 3 എണ്ണം
- വെളുത്തുള്ളി - 6 എണ്ണം
- ഇഞ്ചി - ചെറിയ കഷണം അരിഞ്ഞത്
- പച്ചമുളക് - 4 എണ്ണം (അരിഞ്ഞത്)
- കറിവേപ്പില - ആവശ്യത്തിന്
- കായപ്പൊടി - ആവശ്യത്തിന്
- മുളകുപൊടി - രണ്ടര സ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
- ഉലുവ – കാൽ സ്പൂൺ
- വാളൻ പുളി – ചെറുനാരങ്ങയുടെ വലുപ്പത്തിൽ ചെറുചൂടുവെള്ളത്തിൽ പിഴിഞ്ഞെടുത്
- പഞ്ചസാര– അര സ്പൂൺ
തയാറാക്കുന്ന വിധം
- അരിഞ്ഞുവച്ചിരിക്കുന്ന പാവക്കയിലേക്ക് അര സ്പൂൺ ഉപ്പുചേർത്ത് നന്നായിട്ട് ഇളക്കി ഒരു 15 മിനിറ്റ് മാറ്റി വയ്ക്കുക.
- അതിനുശേഷം നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞ് എണ്ണയിൽ വറുത്ത് കോരി വയ്ക്കുക.
- ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കടുകിട്ടു കൊടുക്കാം. കടുക് പൊട്ടി വരുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കാം. ഇതെല്ലാം ഒരു വിധം വഴന്നു വരുമ്പോൾ ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. മസാല എല്ലാം നന്നായി മൂത്ത് വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന പാവയ്ക്ക അതിലേക്ക് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ചേർത്ത് നന്നായി തിളച്ചുവരുമ്പോൾ അര സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് വാങ്ങി വയ്ക്കാം. ചൂടാറിയതിനു ശേഷം ചില്ലു പാത്രത്തിൽ അടച്ച് സൂക്ഷിക്കാം.