കുട്ടനാടൻ രുചിയിൽ കരിമീൻ മപ്പാസ്
കുട്ടനാടൻ സ്പെഷൽ കരിമീൻ മപ്പാസ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : 1. കരിമീൻ - 1 കിലോഗ്രാം 2. ഇഞ്ചി - ഒരു ചെറിയ കഷണം 3. വെളുത്തുള്ളി - 10 അല്ലികൾ 4. സവാള അരിഞ്ഞത് - ഒന്ന് 5. ചെറിയ ചുവന്നുള്ളി - 15 6. കടുക് - അര ടീസ്പൂൺ 7. പച്ചുമുളക് നെടുകെ പിളർന്നത് - 10 8. തക്കാളി - 2 9. തേങ്ങാപ്പാൽ -

കുട്ടനാടൻ സ്പെഷൽ കരിമീൻ മപ്പാസ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ :
1. കരിമീൻ - 1 കിലോഗ്രാം
2. ഇഞ്ചി - ഒരു ചെറിയ കഷണം
3. വെളുത്തുള്ളി - 10 അല്ലികൾ
4. സവാള അരിഞ്ഞത് - ഒന്ന്
5. ചെറിയ ചുവന്നുള്ളി - 15
6. കടുക് - അര ടീസ്പൂൺ
7. പച്ചുമുളക് നെടുകെ പിളർന്നത് - 10
8. തക്കാളി - 2
9. തേങ്ങാപ്പാൽ - ഒന്നാം പാൽ ¾ കപ്പ്,രണ്ടാം പാൽ 2 കപ്പ്
10. ഗരം മസാല - 1 ടീസ്പൂൺ
11. മല്ലിപ്പൊടി - ഒന്നര ടേബിൾസ്പൂൺ
12. കുരുമുളകുപൊടി - ഒന്നര ടീസ്പൂൺ
13. മുളകുപൊടി - ഒന്നര ടീസ്പൂൺ
14. മഞ്ഞൾപൊടി - ആവശ്യത്തിന്
15. കറിവേപ്പില - ആവശ്യത്തിന്
16. വെളിച്ചെണ്ണ - ആവശ്യത്തിന്
17. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ആദ്യം കരീമീൻ നന്നായി വെട്ടി കഴുകി, എടുത്ത് വെച്ച മസാലയിൽ നിന്ന് കുറച്ച് എടുത്ത് ഉപ്പും നാരങ്ങ നീര് ചേർത്തു മസാല തേച്ച് വയ്ക്കുക.
ചുവട് കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മീൻ ഇട്ടു ചെറുതായി വറുത്തെടുക്കുക. വേറൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിൽ കടുക് പൊട്ടിച്ച് സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി– വെളത്തുള്ളി, ചെറിയ ഉള്ളി,കുറച്ച് മുളക് പൊടി, മഞ്ഞൾപ്പൊടി എന്നിവ അരച്ച് ചേർക്കുക. ഇവ നന്നായി മൂത്ത്കഴിഞ്ഞാൽ ഒരു തക്കാളി ചേർത്ത് വഴറ്റുക. അതിനുശേഷം ബാക്കി ഉള്ള മസാല കൂടി ചേർത്ത് ഇളക്കുക. മസാല മൂത്ത് കഴിഞ്ഞ് രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക.തിളയ്ക്കുമ്പോൾ അതിലേക്ക് മീൻ ഇട്ട് കൊടുക്കാം ഒരു തക്കാളിയും. ഇത് തിളച്ചു പറ്റുമ്പോൾ ഒന്നാം പാലും ആവശ്യത്തിന് ഉപ്പും കറിവേപ്പലയും വെളിച്ചെണ്ണയും ചേർത്ത് അടുപ്പിൽ നിന്ന് ഇറക്കാം. അലങ്കരിച്ച് വിളമ്പാം.
കരിമീനിന് പകരം മറ്റ് കട്ടിയുള്ള മീൻ കഷണങ്ങൾ ചേർത്തും ഇത്തരത്തിൽ കറി തയാറാക്കാം.