തനി നാടൻ രീതിയിൽ ചിക്കൻ വറ്റിച്ചത്
അപ്പം, പൊറോട്ട ഏതിനൊപ്പവും കഴിക്കാം പച്ചമുളകും തേങ്ങാപ്പാലും ചേർത്ത സ്വാദിഷ്ടമായ ചിക്കൻ വറ്റിച്ചത്. ചേരുവകൾ എല്ലില്ലാത്ത ചിക്കൻ - 500 ഗ്രാം വെളിച്ചെണ്ണ - 5 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 1/2 ടേബിൾസ്പൂൺ പച്ചമുളക് ചതച്ചത് - 10 എണ്ണം ചെറിയുള്ളി - 3/4 കപ്പ് കുരുമുളക് പൊടി - 1

അപ്പം, പൊറോട്ട ഏതിനൊപ്പവും കഴിക്കാം പച്ചമുളകും തേങ്ങാപ്പാലും ചേർത്ത സ്വാദിഷ്ടമായ ചിക്കൻ വറ്റിച്ചത്.
ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ - 500 ഗ്രാം
- വെളിച്ചെണ്ണ - 5 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 1/2 ടേബിൾസ്പൂൺ
- പച്ചമുളക് ചതച്ചത് - 10 എണ്ണം
- ചെറിയുള്ളി - 3/4 കപ്പ്
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- തേങ്ങാപ്പാൽ - 200 മില്ലി
- ഉപ്പ്
- കറിവേപ്പില
തയാറാക്കുന്ന വിധം :
പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളക് ചതച്ചതും കുറച്ച് കറിവേപ്പിലയും ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക. ശേഷം ചെറിയുള്ളി ഇട്ട് വഴറ്റുക. ഇനി ചിക്കൻ ചേർത്ത് കുരുമുളകു പൊടിയും ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക.
തീ കുറച്ച് തേങ്ങാപ്പാൽ ഒഴിച്ച് കറി നന്നായി വറ്റിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. കറി വറ്റിവരുമ്പോൾ തീ ഓഫ് ചെയ്യുക . കുറച്ച് കറിവേപ്പില കൂടെ ഇട്ട് ചൂടോടെ വിളമ്പാം.