പൊറോട്ടയെക്കാൾ രുചിയുള്ള പാൽ പൊറോട്ട. വീശി അടിക്കാതെ തന്നെ രുചിയും മയവുമുള്ള പാൽ പൊറോട്ട തയാറാക്കാം. ചേരുവകൾ 1. മൈദ/ ഗോതമ്പ് പൊടി -രണ്ടു കപ്പ് 2. മുട്ട - ഒന്ന് 3. പാൽ - ഒരു കപ്പ് 4. പഞ്ചസാര - ഒരു ടേബിൾസ്പൂൺ 5. ഉപ്പ് - ആവശ്യത്തിന് 6. നെയ്യ് - 1 ടേബിൾസ്പൂൺ 7. പാൽപ്പൊടി - രണ്ട് ടേബിൾ സ്പൂൺ 8. നെയ്യ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊറോട്ടയെക്കാൾ രുചിയുള്ള പാൽ പൊറോട്ട. വീശി അടിക്കാതെ തന്നെ  രുചിയും മയവുമുള്ള പാൽ പൊറോട്ട തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

1. മൈദ/ ഗോതമ്പ് പൊടി -രണ്ടു കപ്പ്
2. മുട്ട - ഒന്ന്
3. പാൽ - ഒരു കപ്പ്
4. പഞ്ചസാര - ഒരു ടേബിൾസ്പൂൺ
5. ഉപ്പ് - ആവശ്യത്തിന്
6. നെയ്യ് - 1 ടേബിൾസ്പൂൺ
7. പാൽപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
8. നെയ്യ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ നന്നായി കുഴച്ചെടുക്കുക . പാൽ അൽപാൽപമായി  ചേർത്തു കുഴയ്ക്കണം. നല്ല മയത്തിൽ കുഴച്ചതിന് ശേഷം അരമണിക്കൂർ മൂടിവയ്ക്കുക . 

കുഴച്ച മാവിൽ നിന്നും നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ എടുത്ത് ചപ്പാത്തി പോലെ പരത്തുക. ഇതിൽ അൽപം നെയ്യ് പുരട്ടി അല്പം പാൽ പൊടി വിതറുക. 

ADVERTISEMENT

നാലു വശത്തുനിന്നും ചതുരാകൃതിയിൽ മടക്കുക . 

വീണ്ടും കനം കുറച്ചു പരത്തി ദോശക്കല്ലിൽ ചുട്ടെടുക്കുക. അല്പം നെയ്യ് അല്ലെങ്കിൽ ബട്ടർ പുരട്ടി ചുട്ടെടുത്താൽ രുചി കൂടും. 

English Summary : Paal Paratha, Milk Paratha Recipe