ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ്‌ പ്രാതല്‍. അത് നല്ല രുചികരവും പോഷകസമ്പന്നവുമാക്കാന്‍ പച്ചക്കറികളും ഓട്സും ചേര്‍ത്ത് ഒരു ഉപ്പുമാവ് തയാറാക്കാം. കൊളസ്ട്രോളും ബി. പി.യും കൂടുതലുള്ളവർക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇങ്ങനെ തയാറാക്കി കഴിക്കാം. ചേരുവകൾ: • ഓട്സ് - 1 കപ്പ് • എണ്ണ - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ്‌ പ്രാതല്‍. അത് നല്ല രുചികരവും പോഷകസമ്പന്നവുമാക്കാന്‍ പച്ചക്കറികളും ഓട്സും ചേര്‍ത്ത് ഒരു ഉപ്പുമാവ് തയാറാക്കാം. കൊളസ്ട്രോളും ബി. പി.യും കൂടുതലുള്ളവർക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇങ്ങനെ തയാറാക്കി കഴിക്കാം. മികച്ച പ്രാതൽ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ വായിക്കാം...

ചേരുവകൾ:

ADVERTISEMENT

•  ഓട്സ് - 1 കപ്പ്
•  എണ്ണ - 1 ടേബിള്‍ സ്പൂണ്‍
•  അണ്ടിപ്പരിപ്പ് - കുറച്ച്
•  ഉണക്ക മുന്തിരി - കുറച്ച്
•  കടുക് - 1/4 ടീസ്പൂണ്‍
•  സവാള  അരിഞ്ഞത് - പകുതി
•  പച്ചമുളക് : 2
•  ഇഞ്ചി - 1/2 ഇഞ്ച് വലിപ്പത്തില്‍
•  കറിവേപ്പില - കുറച്ച്
•  ബീന്‍സ് അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
•  കാരറ്റ് അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
•  വെള്ളം - 1/2 കപ്പ്
•  ഉപ്പ് - ആവശ്യത്തിന്
•  തേങ്ങ ചിരകിയത് - 1/2 കപ്പ്

തയാറാക്കുന്ന വിധം: 

ADVERTISEMENT

•   ഓട്സ് 5 മിനിറ്റ് ചെറിയ തീയില്‍ വറക്കുക (കുഴഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഓട്സ് വറത്തെടുക്കുന്നത്).
•  എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്ത് കോരുക.
•  ശേഷം കടുകിട്ട് പൊട്ടിച്ച്, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ബീന്‍സ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേർത്തുകൊടുക്കുക.
• ഇനി വറത്തു വച്ച ഓട്സ് ചേർത്ത് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.(ഇടയ്ക്കിടെ ഇളക്കി കൊടുക്കണം)
•  അതിനുശേഷം തേങ്ങ ചിരകിയത് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2-3 മിനിറ്റ് കൂടി അടച്ച് വെച്ച് വേവിക്കുക. ഓട്സ് ഉപ്പുമാവ് റെഡി!

English Summary : Oats Upma Healthy Breakfast

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT