ബിസ്ക്കറ്റ് പുഡ്ഡിങ് വളരെ എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുക്കാം
കുറച്ചു ബിസ്ക്കറ്റും രണ്ടു മുട്ടയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒരു പുഡ്ഡിങ് തയാറാക്കാം. ചേരുവകൾ ബിസ്ക്കറ്റ് - 15 മുട്ട - 2 പാൽ - 1/2 കപ്പ് പഞ്ചസാര - 1/2 കപ്പ് + 3 ടേബിൾസ്പൂൺ വാനില എസൻസ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം കാരമലിന് 1/2 കപ്പ് പഞ്ചസാരയും 2 ടേബിൾസ്പൂൺ വെള്ളവും ചേർത്ത് ഇടത്തരം തീയിൽ

കുറച്ചു ബിസ്ക്കറ്റും രണ്ടു മുട്ടയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒരു പുഡ്ഡിങ് തയാറാക്കാം.
ചേരുവകൾ
- ബിസ്ക്കറ്റ് - 15
- മുട്ട - 2
- പാൽ - 1/2 കപ്പ്
- പഞ്ചസാര - 1/2 കപ്പ് + 3 ടേബിൾസ്പൂൺ
- വാനില എസൻസ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
കാരമലിന് 1/2 കപ്പ് പഞ്ചസാരയും 2 ടേബിൾസ്പൂൺ വെള്ളവും ചേർത്ത് ഇടത്തരം തീയിൽ ഉരുക്കി കാരാമലൈസ് ചെയ്യുക.
കാരമൽ ഒരു പുഡ്ഡിങ് പാത്രത്തിലേക്ക് മാറ്റി തണുക്കാൻ അനുവദിക്കുക.
ഒരു മിക്സിയിലേക്ക് ബിസ്കറ്റ് കഷണങ്ങൾ, മുട്ട, പാൽ, വാനില എസൻസ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
സെറ്റായ കാരമലിന്റെ മുകളിലേക്ക് ഈ മിശ്രിതം ഒഴിക്കുക.
ഒരു പ്രഷർ കുക്കറിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കുക.
എന്നിട്ട് പുഡ്ഡിങ് മിശ്രിതം ഒഴിച്ച് പാത്രം അതിലേക്കു വച്ച് ഒരു അലൂമിനിയം ഫോയിൽ അല്ലെങ്കിൽ പ്ലേറ്റ് കൊണ്ട് അടയ്ക്കുക.
ഇടത്തരം തീയിൽ 20-30 മിനിറ്റ് പാകം ചെയ്യുക.
ശേഷം പ്രഷർ കുക്കറിൽ നിന്ന് മാറ്റി, തണുക്കാൻ വയ്ക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റാം.
കാരമൽ ബിസ്ക്കറ്റ് പുഡ്ഡിങ് തയാർ.