ഢാബ സ്റ്റൈലിൽ ആലൂ പറാത്ത
ഢാബ സ്റ്റൈലിൽ ഒരു ആലൂ പറാത്ത ഉണ്ടാക്കിയാലോ അതും കുറച്ചു ചേരുവകൾ മാത്രം ചേർത്ത് ! വളരെ രുചികരമായ ഉരുളക്കിഴങ്ങു പറാത്ത ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ ആലൂ / ഉരുളകിഴങ്ങ് - 2 ( പുഴുങ്ങി പൊടിച്ചു എടുക്കുക ,കട്ടകൾ ഇല്ലാതെ ) സവാള - 1 പൊടിയായി അരിഞ്ഞത് പച്ചമുളക് - 2 പൊടിയായി അരിഞ്ഞത് വെളുത്തുള്ളി - 2 എണ്ണം

ഢാബ സ്റ്റൈലിൽ ഒരു ആലൂ പറാത്ത ഉണ്ടാക്കിയാലോ അതും കുറച്ചു ചേരുവകൾ മാത്രം ചേർത്ത് ! വളരെ രുചികരമായ ഉരുളക്കിഴങ്ങു പറാത്ത ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
- ആലൂ / ഉരുളകിഴങ്ങ് - 2 ( പുഴുങ്ങി പൊടിച്ചു എടുക്കുക ,കട്ടകൾ ഇല്ലാതെ )
- സവാള - 1 പൊടിയായി അരിഞ്ഞത്
- പച്ചമുളക് - 2 പൊടിയായി അരിഞ്ഞത്
- വെളുത്തുള്ളി - 2 എണ്ണം പൊടിയായി അരിഞ്ഞത്
- മുളകുപൊടി -1 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
- പെരുംജീരകം - 1 ടീസ്പൂൺ
- ഉപ്പ് - 1/2 ടീസ്പൂൺ
- നെയ്യ് / ഓയിൽ - 2 ടേബിൾസ്പൂൺ
- ഗോതമ്പുപൊടി / ആട്ട - 1 കപ്പ്
- ഉപ്പ് , വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ആദ്യത്തെ ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ചു വയ്ക്കുക.
- ഉരുളക്കിഴങ്ങ് കട്ടകൾ ഇല്ലാതെ നന്നായി ഉടച്ചു ചേർക്കുക.
- ഗോതമ്പുപൊടി ചപ്പാത്തി മാവിന്റെ പരുവത്തിൽ നന്നായി കുഴച്ചു 15 മിനിറ്റ് മാറ്റി വയ്ക്കുക.
- ശേഷം ചെറിയ ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി നടുവിൽ ഉരുളക്കിഴങ്ങു മസാല വച്ച് കൈ കൊണ്ട് പതുക്കെ പരത്തി എടുക്കുക . ശേഷം ചപ്പാത്തി പലകയിൽ കുറച്ചു പൊടി ചേർത്ത് ചപ്പാത്തി പരത്തുന്നപോലെ പരത്തി എടുക്കുക .
- ഫ്രൈയിങ് പാനിൽ നെയ്യ് /ഓയിൽ ചേർത്ത് ചുട്ട് എടുക്കുക.
- സവാള, തൈര് / നല്ല എരിവുള്ള അച്ചാർ എന്നിവ ചേർത്ത് കഴിക്കാം.
ശ്രദ്ധിക്കാൻ
- ഉരുളക്കിഴങ്ങു നന്നായി പൊടിച്ചെടുത്തില്ലെങ്കിൽ ചപ്പാത്തി പരത്തുമ്പോൾ മസാല പുറത്തേക്ക് വരുന്നതാണ്
- ആം ചൂർ പൗഡർ ചേർത്ത് മസാല ഉണ്ടാക്കിയാൽ കുറച്ചു കൂടി വ്യത്യസ്തമായ രുചിയിൽ മസാല ഉണ്ടാക്കാം.