രുചികരമായ ട്രൈബൽ ചിക്കൻ കബാബ് മൂന്ന് തരം
മൂന്ന് വ്യത്യസ്ത രുചിയിൽ ചിക്കൻ കബാബ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: A. സാധാരണ ചിക്കൻ കബാബിന്: • 150 ഗ്രാം. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ • തൈര് – 1 ടീസ്പൂൺ • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ • കുരുമുളക് – 1 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് B. റെഡ് ട്രൈബൽ ചിക്കൻ കബാബ്

മൂന്ന് വ്യത്യസ്ത രുചിയിൽ ചിക്കൻ കബാബ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
1. സാധാരണ ചിക്കൻ കബാബ്
• 150 ഗ്രാം. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ
• തൈര് – 1 ടീസ്പൂൺ
• ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
• കുരുമുളക് – 1 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
2. റെഡ് ട്രൈബൽ ചിക്കൻ കബാബ്
• എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ – 150 ഗ്രാം
• തൈര് – 1 ടീസ്പൂൺ
• വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ. ഇഞ്ചി
• ചുവന്ന മുളക് ചതച്ചത് – 1 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
3. ഗ്രീൻ ട്രൈബൽ ചിക്കൻ കബാബ്
• എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ – 150 ഗ്രാം
• തൈര് – 1 ടീസ്പൂൺ
• ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
• പുതിന - മുളക് പേസ്റ്റ് (8-10 പുതിന ഇലകൾ + 2 പച്ചമുളക്) – 2 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1. സാധാരണ ചിക്കൻ കബാബ്
ഒരു പാത്രത്തിൽ ചിക്കൻ ചെറിയ ക്യൂബ് വലുപ്പമുള്ള കഷണങ്ങളായി മുറിക്കുക. ചിക്കൻ കഷണങ്ങളിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചിക്കൻ കഷ്ണങ്ങളിൽ മസാല പുരട്ടിയതിന് ശേഷം 30 മിനിറ്റ് എങ്കിലും മാറ്റിവയ്ക്കണം. മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ സ്ക്യൂവേഴ്സിൽ കുത്തിവയ്ക്കുക.
2. റെഡ് ട്രൈബൽ ചിക്കൻ കബാബ്
ഒരു പാത്രത്തിൽ ചിക്കൻ ചെറിയ ചതുര കഷണങ്ങളായി മുറിക്കുക. ചിക്കൻ കഷണങ്ങളിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, ചില്ലി ഫ്ളെക്സ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചിക്കൻ കഷ്ണങ്ങളിൽ മസാല പുരട്ടിയതിന് ശേഷം 30 മിനിറ്റ് എങ്കിലും മാറ്റിവയ്ക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ സ്ക്യൂവേഴ്സിൽ കുത്തിവയ്ക്കുക.
3. ഗ്രീൻ ട്രൈബൽ ചിക്കൻ കബാബ്
ഒരു പാത്രത്തിൽ ചിക്കൻ ചെറിയ ചതുര കഷണങ്ങളായി മുറിക്കുക. ചിക്കൻ കഷണങ്ങളിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, പുതിന-മുളക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചിക്കൻ കഷ്ണങ്ങളിൽ മസാല പുരട്ടിയതിന് ശേഷം 30 മിനിറ്റ് എങ്കിലും മാറ്റിവയ്ക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ സ്ക്യൂവേഴ്സിൽ കുത്തിവയ്ക്കുക.
കബാബ് തയാറാക്കുന്നതിന്
കുറച്ച് കരി കത്തിച്ച് അതിന് മുകളിലായി സ്ക്യൂവേഴ്സിൽ കുത്തിവച്ച ചിക്കൻ വയ്ക്കുക. ഓരോ വശവും 8-10 മിനിറ്റ് ഗ്രിൽ ചെയ്യുക.