ചിക്കൻ പിത്സ ഹോംമെയ്ഡ് രുചിയിൽ
പുതുരുചികൾ വീട്ടിൽ തന്നെ പരീക്ഷിക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്നൊരു പിത്സ രുചി. ചേരുവകൾ : പിത്സ ബേസിന് വേണ്ടത് : മൈദ - 1 1/2 കപ്പ് യീസ്റ്റ് - 1 ടീസ്പൂൺ ഒലിവ് / വെജിറ്റബിൾ ഓയിൽ - 1 ടീസ്പൂൺ പിത്സ സീസണിങ് - 1/2 ടീസ്പൂൺ ഇളം ചൂടുവെള്ളം - 1/2 കപ്പ് പഞ്ചസാര - 1 ടീസ്പൂൺ ഉപ്പ് - 1

പുതുരുചികൾ വീട്ടിൽ തന്നെ പരീക്ഷിക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്നൊരു പിത്സ രുചി.
ചേരുവകൾ :
പിത്സ ബേസിന് വേണ്ടത് :
- മൈദ - 1 1/2 കപ്പ്
- യീസ്റ്റ് - 1 ടീസ്പൂൺ
- ഒലിവ് / വെജിറ്റബിൾ ഓയിൽ - 1 ടീസ്പൂൺ
- പിത്സ സീസണിങ് - 1/2 ടീസ്പൂൺ
- ഇളം ചൂടുവെള്ളം - 1/2 കപ്പ്
- പഞ്ചസാര - 1 ടീസ്പൂൺ
- ഉപ്പ് - 1 ടീസ്പൂൺ
ഇൻസ്റ്റന്റ് പിത്സ സോസിനായി :
- ടൊമാറ്റോ സോസ് - 1/4 കപ്പ്
- പാപ്രിക്ക പൗഡർ- 1/2 ടീസ്പൂൺ
- പിത്സ സീസണിങ് - 1/2 ടീസ്പൂൺ
- ചില്ലി ഫ്ലേക്സ് - 1 ടീസ്പൂൺ
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1
- ഒലിവ് / വെജിറ്റബിൾ ഓയിൽ -1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
ടോപ്പിങ്ങിനായി :
- മൊസെറല്ല ചീസ് ഗ്രേറ്റ് ചെയ്തത് - 100 ഗ്രാം
- സവാള അരിഞ്ഞത് - 1
- കാപ്സിക്കം അരിഞ്ഞത് - 1/2 കപ്പ്
- ബോൺലസ് ചിക്കൻ - 150 ഗ്രാം
- ഒലിവ് ആവശ്യത്തിന്
- ഹാലപിനോ ആവശ്യത്തിന്
തയാറാക്കുന്ന വിധം :
• ഒരു ബൗളിൽ ഇളം ചൂടുവെള്ളവും പഞ്ചസാരയും ഇട്ട് പഞ്ചസാര ഇളക്കി അലിയിച്ചെടുക്കുക. ഇതിൽ യീസ്റ്റ് കൂടിയിട്ട്, ഇളക്കി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക. 15 മിനിറ്റിന് ശേഷം യീസ്റ്റ് പുളിച്ചിട്ടുണ്ടാകും.
• ഇതിൽ മൈദ, ഉപ്പ്, പിത്സ സീസണിങ്, ഓയിൽ എന്നിവ കൂടിയിട്ട് ഹാൻഡ് മിക്സർ കൊണ്ടോ അഥവാ കൈകൊണ്ടോ നന്നായി കുഴച്ച് എടുക്കുക.
• കുഴച്ച മാവ് നല്ല സോഫ്റ്റ് ആയിരിക്കും. ഇത് ഒരു ഓയിൽ തടവിയ ബൗളിൽ വച്ച് തുണികൊണ്ട് മൂടി 1 മണിക്കൂർ മാറ്റി വയ്ക്കുക.
• പിത്സ സോസ് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ ടൊമാറ്റോ സോസ്, പാപ്രിക്ക പൗഡർ, പിത്സ സീസണിങ്, ചില്ലി ഫ്ലേക്സ്, വെളുത്തുള്ളി, ഓയിൽ, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മാറ്റിവയ്ക്കുക.
• ഒരു ഫ്രൈയങ് പാനിൽ മീഡിയം തീയിൽ കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കുക. ഇതിൽ ചിക്കനും ആവശ്യത്തിന് പാപ്രിക്ക പൗഡറും ഉപ്പും ഒറിഗാനോയും കൂടി ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക.
• 1 മണിക്കൂർ കഴിയുമ്പോൾ മാവ് പൊങ്ങിവന്നിട്ടുണ്ടാകും, ഇതൊന്ന് കുഴച്ച് കൊടുക്കുക എന്നിട്ട് റൗണ്ട് ഷേപ്പിൽ പരത്തി ഒരു പാത്രത്തിൽ ബേസ് വെച്ചുകൊടുക്കുക. ഫോർക്ക്കൊണ്ട് ബേസിൽ കുത്തികൊടുക്കുക.
• ബേസിന്റെ മുകളിലായി സോസ് നന്നായി പുരട്ടുക. അതിന്റെയും മുകളിലായി സവാളയും കാപ്സിക്കവും ചിക്കനും ഒലിവും ഹാലപിനോയും അതിന്റെ മുകളിലായി ചീസും വിതറി കൊടുക്കുക.
• പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 180 ഡിഗ്രിയിൽ 25 - 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.