പതിവ് രുചികളിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റർ ദിനത്തിൽ ഒരുക്കാം മേത്തി കോഴിക്കറി. ചേരുവകൾ 1.ചിക്കൻ കഷണങ്ങളാക്കിയത് - ഒരു കിലോ 2.എണ്ണ - അഞ്ചു വലിയ സ്പൂൺ 3.ജീരകം - ഒരു ചെറിയ സ്പൂൺ 4.പച്ചമുളക് - മൂന്ന്-നാല്, ചതച്ചത് കുരുമുളകുമണി - പത്ത്, ചതച്ചത് ഏലയ്ക്ക - നാല്, ചതച്ചത് ഗ്രാമ്പൂ - നാല്, ചതച്ചത് 5.സവാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിവ് രുചികളിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റർ ദിനത്തിൽ ഒരുക്കാം മേത്തി കോഴിക്കറി.

ചേരുവകൾ

ADVERTISEMENT

1. ചിക്കൻ കഷണങ്ങളാക്കിയത് - ഒരു കിലോ
2. എണ്ണ - അഞ്ചു വലിയ സ്പൂൺ
3. ജീരകം - ഒരു ചെറിയ സ്പൂൺ
4. പച്ചമുളക് - മൂന്ന്-നാല്, ചതച്ചത്
   കുരുമുളകുമണി - പത്ത്, ചതച്ചത്
   ഏലയ്ക്ക - നാല്, ചതച്ചത്
   ഗ്രാമ്പൂ - നാല്, ചതച്ചത്
5. സവാള - രണ്ട്, പൊടിയായി അരിഞ്ഞത്
6. തക്കാളി - മൂന്ന്, പൊടിയായി അരിഞ്ഞത്
   വെളുത്തുള്ളി അരച്ചത് - ഒരു വലിയ സ്പൂൺ
  ഇഞ്ചി അരച്ചത് - മുക്കാൽ വലിയ സ്പൂൺ
7. തൈര് - 175 ഗ്രാം, അടിച്ചത്
8. കശ്മീരി മുളകുപൊടി - ഒന്നര വലിയ സ്പൂൺ
  മല്ലിപ്പൊടി - ഒന്നര വലിയ സ്പൂൺ
  മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
  ജീരകംപൊടി - ഒരു ചെറിയ സ്പൂൺ
9. ഉപ്പ്, വെള്ളം - പാകത്തിന്
10. മേത്തി ഇല അമർത്തി അളന്നത് - രണ്ടു കപ്പ്
     നാരങ്ങാനീര് - രണ്ടു ചെറിയ സ്പൂൺ
11. ക്രീം - മുക്കാൽ കപ്പ്
     ഗരംമസാല - ഒരു ചെറിയ സ്പൂൺ
     പഞ്ചസാര - ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ ചട്ടിയിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക.
∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്ത് അൽപനേരം വഴറ്റണം.
∙ ഇതിൽ സവാളയും ചേർത്തു വഴറ്റി ബ്രൗൺനിറം ആകുമ്പോൾ ചിക്കനും തക്കാളിയും ഇഞ്ചി–വെളുത്തുള്ളി  അരച്ചതും ചേർത്തു മൂന്ന്-നാലു മിനിറ്റ് നന്നായി വഴറ്റുക.
∙വഴന്ന ശേഷം ചെറുതീയിലാക്കി തൈരു ചേർത്തു നന്നായി ഇളക്കണം. ഇതിലേക്ക് കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകംപൊടിച്ചത് എന്നിവ ചേർത്ത് ഇളക്കി പാകത്തിനുപ്പും വെള്ളവും ചേർത്ത് തീ കൂട്ടിവച്ചു 10 മിനിറ്റ് വേവിക്കുക.
∙മേത്തി ഇലയും നാരങ്ങാനീരും ചേർത്തു തിളയ്ക്കുമ്പോൾ പതിനൊന്നാമത്തെ ചേരുവ ചേർത്തു വാങ്ങുക.
∙തൈരിൽ ഒരു ചെറിയ സ്പൂൺ കോൺഫ്ളോർ ചേർത്ത് അടിച്ചാൽ തൈര് പിരിയില്ല.

English Summary : Special Methi Chicken Recipe, Easter Lunch Special.