സൂപ്പർ രുചിയിൽ പച്ചമുന്തിരി പച്ചടി
മലയാളിയുടെ സദ്യ ശീലങ്ങളിലെ മുഖ്യ വിഭവമാണ് പച്ചടി. സദ്യയ്ക്ക് മാത്രമല്ല വീടുകളിലും പലരുടെയും ഇഷ്ട വിഭവം കൂടിയാണ്. സാധാരണ വെള്ളരിക്ക, പൈനാപ്പിൾ, മാങ്ങാ ഇതൊക്കെ കൊണ്ടാണ് പച്ചടി തയാറാകുന്നത്. എന്നാൽ നമ്മുക്ക് ഇപ്പോൾ സുലഭമായി കിട്ടുന്ന പച്ചമുന്തിരി കൊണ്ടും സ്വാദിഷ്ടമായ പച്ചടി തയാറാക്കാം അതും അധികം

മലയാളിയുടെ സദ്യ ശീലങ്ങളിലെ മുഖ്യ വിഭവമാണ് പച്ചടി. സദ്യയ്ക്ക് മാത്രമല്ല വീടുകളിലും പലരുടെയും ഇഷ്ട വിഭവം കൂടിയാണ്.
സാധാരണ വെള്ളരിക്ക, പൈനാപ്പിൾ, മാങ്ങാ ഇതൊക്കെ കൊണ്ടാണ് പച്ചടി തയാറാകുന്നത്. എന്നാൽ നമ്മുക്ക് ഇപ്പോൾ സുലഭമായി കിട്ടുന്ന പച്ചമുന്തിരി കൊണ്ടും സ്വാദിഷ്ടമായ പച്ചടി തയാറാക്കാം അതും അധികം ബുദ്ധിമുട്ടാതെ തന്നെ. ചേരുവകളെല്ലാം നമ്മുടെ അടുക്കളയിൽ ഉണ്ട്.
ചേരുവകൾ
- പച്ചമുന്തിരി - 1 കപ്പ്
- തേങ്ങ ചിരകിയത് -3/4 കപ്പ്
- പച്ചമുളക് - 2 എണ്ണം
- ഉണക്കമുളക് ചതച്ചത് - 1 ടീസ്പൂൺ
- തൈര് - 1 കപ്പ്
- കറിവേപ്പില
- ഉപ്പ്
- കായപ്പൊടി - ഒരു നുള്ള്
- കടുക്- 1/4 ടീസ്പൂൺ
- ജീരകം - ഒരു നുള്ള്
- എണ്ണ- 1 ടീസ്പൂൺ
- ഇഞ്ചി – ചെറിയ കഷ്ണം
പാകം ചെയ്യുന്ന വിധം
- കുരുവില്ലാത്ത മുന്തിരി നന്നായി കഴുകി ചെറുതായി മുറിച്ചു വയ്ക്കണം.
- അതിന് ശേഷം തേങ്ങയും പച്ചമുളകും ഇഞ്ചിയും അല്പം വെള്ളം ചേർത്ത് മയത്തിൽ അരച്ചെടുക്കണം.
- ഈ അരപ്പ് അധികം പുളിയില്ലാത്ത തൈരിൽ ചേർത്ത് യോജിപ്പിച്ച് വയ്ക്കണം ഒപ്പം പാകത്തിന് ഉപ്പും മുന്തിരിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് വയ്ക്കണം.
- അതിന് ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ജീരകവും ചേർത്ത് കൊടുത്ത് തീ ഓഫ് ചെയ്ത്, ചതച്ച മുളകും കറിവേപ്പിലയും ചേർക്കണം. അതിന് ശേഷം അൽപം കായപ്പൊടി കൂടി ചേർത്ത് കൊടുക്കണം. ഇത് തൈര്, മുന്തിരി കൂട്ടിൽ ചേർത്ത് ഇളക്കി യോജിപ്പിച്ചതിന് ശേഷം വിളമ്പാം.
English Summary : Easy Recipe of Green Grapes Pachadi.