ഉലുവ ചീരയും ഗോതമ്പ് പൊടിയും ചേർത്ത് മേത്തി പറാത്ത
പ്രഭാത ഭക്ഷണത്തിനൊരുക്കാം ഉലുവ ചീരയും ഗോതമ്പ് പൊടിയും കൊണ്ട് ഹെൽത്തി വിഭവം, മേത്തി പറാത്ത. ചേരുവകൾ 1.ഉലുവ ചീര - 1 കെട്ട് ( ഉലുവ ചീര നന്നായി കഴുകി ഇലകൾ മാത്രം മാറ്റി എടുക്കുക) 2.ഗോതമ്പ് പൊടി - 1 കപ്പ് 3.കടലപ്പൊടി - 1 1/2 ടീസ്പൂൺ 4.ഇഞ്ചി - ചെറിയ കഷ്ണം (അരിഞ്ഞത് ) 5.പച്ചമുളക് അരിഞ്ഞത് - 2

പ്രഭാത ഭക്ഷണത്തിനൊരുക്കാം ഉലുവ ചീരയും ഗോതമ്പ് പൊടിയും കൊണ്ട് ഹെൽത്തി വിഭവം, മേത്തി പറാത്ത.
ചേരുവകൾ
1.ഉലുവ ചീര - 1 കെട്ട് ( ഉലുവ ചീര നന്നായി കഴുകി ഇലകൾ മാത്രം മാറ്റി എടുക്കുക)
2.ഗോതമ്പ് പൊടി - 1 കപ്പ്
3.കടലപ്പൊടി - 1 1/2 ടീസ്പൂൺ
4.ഇഞ്ചി - ചെറിയ കഷ്ണം (അരിഞ്ഞത് )
5.പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
6.ജീരകം - 1/4 ടീസ്പൂൺ
7.മഞ്ഞൾപ്പൊടി - ഒരു നുള്ള്
8.മുളകുപൊടി - 1/4 ടീസ്പൂൺ
9.ഗരം മസാല - 1/4 ടീസ്പൂൺ
10. ഉപ്പ്
11. എണ്ണ
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിലേക്ക് മുകളിൽ പറഞ്ഞ എല്ലാ ചേരുവയും ഒരു ടീസ്പൂൺ എണ്ണയും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
- അതിനുശേഷം കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തിക്കു കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. അതിനു മുകളിൽ ഒരു ടീസ്പൂൺ എണ്ണ കൂടി തടവി 10 മിനിറ്റ് അടച്ചു വയ്ക്കുക.
- പിന്നീട് അതിനെ ഓരോ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക.
- ഓരോ ബോൾ എടുത്ത് മുകളിൽ കുറച്ച് ഗോതമ്പ് പൊടി വിതറി ചെറിയ കനത്തിൽ ചപ്പാത്തി പോലെ പരത്തി എടുക്കുക.
- പാൻ ചൂടാകുമ്പോൾ അതിലേക്ക് രണ്ടു ഭാഗത്തും എണ്ണയോ, നെയ്യോ, വെണ്ണയോ പുരട്ടി വേവിച്ച് എടുക്കാം.
- ചൂടുള്ള മേത്തി പറാത്ത തൈര്, അച്ചാർ എന്നിവ കൂട്ടി കഴിക്കാം.
English Summary : Methi Paratha for Breakfast.