മീൻ മുളകിട്ടത് ഉണ്ടെങ്കിൽ ഊണ് വേറെ ലെവൽ
മീൻ മുളകിട്ടത് ഉണ്ടാക്കുമ്പോൾ ഈ ഒരു രീതീയിൽ ഉണ്ടാക്കി നോക്കൂ...രുചി ഇരട്ടിക്കും ചേരുവകൾ മത്തി -1 കിലോഗ്രാം ചുവന്നുള്ളി -10 വെളുത്തുള്ളി -10 ഇഞ്ചി - 1 കഷ്ണം പച്ചമുളക് - 4 കുതിർത്ത കുടംപുളി - 8-10 കാശ്മീരി മുളകുപൊടി - 4 ടീസ്പൂൺ കുരുമുളകുപൊടി - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ കറിവേപ്പില,

മീൻ മുളകിട്ടത് ഉണ്ടാക്കുമ്പോൾ ഈ ഒരു രീതീയിൽ ഉണ്ടാക്കി നോക്കൂ...രുചി ഇരട്ടിക്കും
ചേരുവകൾ
- മത്തി -1 കിലോഗ്രാം
- ചുവന്നുള്ളി -10
- വെളുത്തുള്ളി -10
- ഇഞ്ചി - 1 കഷ്ണം
- പച്ചമുളക് - 4
- കുതിർത്ത കുടംപുളി - 8-10
- കാശ്മീരി മുളകുപൊടി - 4 ടീസ്പൂൺ
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
- കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്, വെള്ളം - ആവശ്യത്തിന്
താളിക്കാൻ
- കടുക് - 1/2 ടീസ്പൂൺ
- ചുവന്നുള്ളി - 8
- വറ്റൽ മുളക് - 3
- മുളകുപൊടി - 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉലുവാപ്പൊടി - 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ, കറിവേപ്പില
തയാറാക്കുന്ന വിധം
ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് അരിഞ്ഞത്, രണ്ട് തണ്ട് കറിവേപ്പില എന്നിവ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഒരു മൺചട്ടിയിൽ നന്നായി വഴന്നു വരുമ്പോൾ കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ഇട്ട് ചൂടാക്കണം. കുതിർത്തു വച്ചിരിക്കുന്ന കുടംപുളി വെള്ളത്തോടെ ഒഴിച്ചു കൊടുക്കണം. മീൻ മുങ്ങി കിടന്നു വേവാനുള്ള വെള്ളവും ഉപ്പും ചേർത്ത് തിളച്ച് വരുമ്പോൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മത്തിയും ചേർത്ത് വേവിക്കണം .ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് രണ്ടുമൂന്ന് വറ്റൽ മുളക് ,കറിവേപ്പില ,ചെറിയ ഉള്ളി അരിഞ്ഞതും കൂടി ഇട്ട് മൊരിഞ്ഞു വരുമ്പോൾ കാൽ ടീസ്പൂൺ മുളകുപൊടിയും മഞ്ഞൾപൊടിയും ഉലുവാപ്പൊടിയും ചേർത്ത് കറിയുടെ മുകളിലേക്ക് ഒഴിക്കുക.
English Summary : Fish in Red Chilli.