പൊരിച്ച പത്തിരി, മലബാറിന്റെ സ്പെഷൽ രുചി
ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയാറാക്കാം. മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനും ചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. ചേരുവകൾ ▪️പത്തിരിപ്പൊടി -1 കപ്പ് ▪️തിളയ്ക്കുന്ന വെള്ളം - 1 കപ്പ് ▪️തേങ്ങ ചിരകിയത് - 2 ടേബിൾസ്പ്പൂൺ ▪️ചെറിയ ജീരകം - ½

ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയാറാക്കാം. മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനും ചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്.
ചേരുവകൾ
പത്തിരിപ്പൊടി -1 കപ്പ്
തിളയ്ക്കുന്ന വെള്ളം - 1 കപ്പ്
തേങ്ങ ചിരകിയത് - 2 ടേബിൾസ്പ്പൂൺ
ചെറിയ ജീരകം - ½ ടീസ്പുൺ
എള്ള് - 1 ടീസ്പുൺ
ഉള്ളി - 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
നെയ്യ് - ½ ടീസ്പുൺ
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- വലിയൊരു പാനിൽ വെള്ളം, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ വെട്ടിത്തിളയ്ക്കുമ്പോൾ പത്തിരിപ്പൊടി കുറേശ്ശെ ചേർത്ത് വാട്ടികുഴച്ചെടുക്കുക.
- വാട്ടിയ പൊടി 5 മിനിറ്റ് അടച്ചു വച്ചശേഷം, തേങ്ങ, ജീരകം, ഉള്ളി എന്നിവ ചതച്ചതും ചേർത്ത് ചുട് പോകും മുൻപ് നല്ലതുപോലെ കുഴച്ചെടുക്കുക.
- കുഴച്ച മാവ് ഒരു സെൻറീമീറ്റർ കനത്തിൽ പരത്തി എടുത്തശേഷം പത്തിരിയുടെ ആകൃതിയിൽ മുറിച്ചെടുക്കുക.
- തിളച്ച വെളിച്ചെണ്ണയിൽ പത്തിരി ഇട്ടു വറത്തുകോരുക.
- ചായയ്ക്കൊപ്പമോ, കറികൂട്ടിയൊ കഴിക്കാം.
English Summary : Poricha Pathiri Malabar Special Snack.