അരി അരച്ച് നെയ്യ് പത്തിരി തയാറാക്കാം
റമദാൻ വിരുന്നുകളിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് നെയ്യ് പത്തിരി . ഏറെ രുചിയുള്ള വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. നല്ല വറുത്തരച്ച ചിക്കൻ കറി കൂടി ഉണ്ടെങ്കിൽ സൂപ്പർ കോമ്പിനേഷനാണ്. സാധാരണ അരി കുതിർത്ത്, പൊടിച്ച്,ഇടഞ്ഞു, വറുത്ത് ആണ് നെയ് പത്തിരി തയാറാക്കുന്നത്. എന്നാൽ അരി അരച്ച്

റമദാൻ വിരുന്നുകളിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് നെയ്യ് പത്തിരി . ഏറെ രുചിയുള്ള വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. നല്ല വറുത്തരച്ച ചിക്കൻ കറി കൂടി ഉണ്ടെങ്കിൽ സൂപ്പർ കോമ്പിനേഷനാണ്. സാധാരണ അരി കുതിർത്ത്, പൊടിച്ച്,ഇടഞ്ഞു, വറുത്ത് ആണ് നെയ് പത്തിരി തയാറാക്കുന്നത്. എന്നാൽ അരി അരച്ച് ഏറ്റവും എളുപ്പത്തിൽ നെയ്പത്തിരി തയാറാക്കാം.
ചേരുവകൾ
- പച്ചരി - ഒരു കപ്പ്
- വെള്ളം - ഒന്നേകാൽ കപ്പ്
- തേങ്ങ ചിരകിയത് - കാൽ കപ്പ്
- പെരുംജീരകം - അര ടീസ്പൂൺ
- ചുവന്നുള്ളി - അഞ്ച് അല്ലി
- മൈദ - കാൽ കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- നെയ്യ് - ഒരു ടീസ്പൂൺ
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പച്ചരി നന്നായി കഴുകി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
- വെള്ളം ഊറ്റിക്കളഞ്ഞ ശേഷം അരക്കപ്പ് മുതൽ മുക്കാൽ കപ്പ് വെള്ളം വരെ ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
- തേങ്ങ, പെരുംജീരകം, ചുവന്നുള്ളി ഇവ ഒട്ടും വെള്ളം ചേർക്കാതെ ചതച്ചെടുക്കുക.
- ചതച്ച തേങ്ങ, അരി അരച്ചത് , ബാക്കിയുള്ള വെള്ളം, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക. (മൊത്തത്തിൽ ഒരു കപ്പ് അരിക്കു ഒന്നര കപ്പ് വെള്ളം ആണ് വേണ്ടത്)
- ഇത് ഇടത്തരം തീയിൽ തുടരെ ഇളക്കി കുറുക്കിയെടുക്കുക. നല്ല കട്ടിയാവുന്നത് വരെ കുറുക്കണം. ചൂടാറാൻ വേണ്ടി അടച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക.
- ഈ അരി മാവിലേക്ക് നെയ്യും മൈദയും ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
- തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി എടുക്കുക.
- ഒരു വാഴയിലയിൽ നെയ്മയം പുരട്ടിയ ശേഷം ഉരുള വച്ച് മറ്റൊരു വാഴയിലകൊണ്ട് മൂടി ഒരു പാത്രം കൊണ്ട് അമർത്തുക. പത്തിരി നന്നായി പരന്നു കിട്ടും.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി തയാറാക്കിയ പത്തിരി വറുത്തെടുക്കുക.
English Summary : Ghee Pathiri Recipe