ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ പറ്റിയ മലബാർ സ്പെഷൽ തരിക്കഞ്ഞി ആവശ്യമായ സാധനങ്ങൾ റവ - രണ്ട് ടേബിൾ സ്പൂൺ പാൽ - ഒന്നരക്കപ്പ് വെള്ളം - മുക്കാൽ കപ്പ് പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ ഉപ്പ് - രണ്ടു നുള്ള് നെയ്യ് - ഒരു ടേബിൾസ്പൂൺ ചെറിയ ഉള്ളി - ഒരു ടീസ്പൂൺ കശുവണ്ടി - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ പറ്റിയ മലബാർ സ്പെഷൽ തരിക്കഞ്ഞി

ആവശ്യമായ സാധനങ്ങൾ

  • റവ - രണ്ട് ടേബിൾ സ്പൂൺ
  • പാൽ - ഒന്നരക്കപ്പ്
  • വെള്ളം - മുക്കാൽ കപ്പ് 
  • പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
  • ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ
  • ഉപ്പ് - രണ്ടു നുള്ള്
  • നെയ്യ് - ഒരു ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി - ഒരു ടീസ്പൂൺ
  • കശുവണ്ടി - ഒരു ടേബിൾസ്പൂൺ
  • കിസ്മിസ് - ഒരു ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

റവ ചെറിയ തീയിൽ ഇട്ട് നന്നായി ഒന്ന് വറുത്തെടുക്കാം. നല്ല മണം വരുമ്പോൾ നമുക്ക് ഇത് അടുപ്പിൽ നിന്നും മാറ്റാം.

ഇനി  ആവശ്യമായ ഒന്നരക്കപ്പ് പാൽ തിളപ്പിക്കാൻ വയ്ക്കാം. അതിനായി   ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കൂടി ചേർക്കാം. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചതും പിന്നീട് രണ്ടു നുള്ള് ഉപ്പും കൂടെ ചേർക്കാം. നന്നായി തിളച്ചുവരുമ്പോൾ വറത്തു വച്ച റവ ചേർത്ത് കൊടുക്കാം. ഇത് ചെറിയ തീയിൽ  വേവിച്ചെടുക്കാം. ചെറുതായി കുറുകി തുടങ്ങുമ്പോൾ  തീ ഓഫ് ചെയ്യാം.

ADVERTISEMENT

താളിച്ചു ചേർക്കാനായി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മൂത്തു തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ കശുവണ്ടി നുറുക്കിയത് ചേർക്കാം. ചെറുതായി നിറം മാറി തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരി കൂടെ ചേർക്കാം. എന്നിട്ട് എല്ലാം കൂടെ തയാറാക്കിയ തരിക്കഞ്ഞിയിലേക്ക് ചേർക്കാം. ഇത് ചൂടോടെ വിളമ്പാം.

English Summary : Tharikanji, Malabar Special Drink.