ഈ പലഹാരത്തിന് ആരാധകർ ഏറെയുണ്ട്; ഇനി സ്പെഷലായി ഇങ്ങനെ ഉണ്ടാക്കിക്കോളൂ
മലബാറിന്റെ രുചിയിൽ പിറന്ന ഒട്ടനവധി പലഹാരങ്ങൾക്ക് ആരാധകർ നിരവധിയാണ്. പലപേരിലും രുചിയിലും അറിയപ്പെടുന്ന പലഹാരങ്ങള്‍ മലബാർ ഭാഗത്ത് മാത്രമല്ല, ഇന്ന് മിക്കയിടത്തും കിട്ടും. മാത്രമല്ല വീടുകളിലും തയാറാക്കാറുണ്ട്. അതിലൊന്നാണ് ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയ ഉന്നക്കായ. പഴം ഉപയോഗിച്ച്

മലബാറിന്റെ രുചിയിൽ പിറന്ന ഒട്ടനവധി പലഹാരങ്ങൾക്ക് ആരാധകർ നിരവധിയാണ്. പലപേരിലും രുചിയിലും അറിയപ്പെടുന്ന പലഹാരങ്ങള്‍ മലബാർ ഭാഗത്ത് മാത്രമല്ല, ഇന്ന് മിക്കയിടത്തും കിട്ടും. മാത്രമല്ല വീടുകളിലും തയാറാക്കാറുണ്ട്. അതിലൊന്നാണ് ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയ ഉന്നക്കായ. പഴം ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന സ്വാദിഷ്ടമായ പലഹാരമാണിത്. തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേർന്നുളള രുചിയാണ്. എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
അധികം പഴുക്കാത്ത നേന്ത്രപ്പഴം - 2
ഏലയ്ക്ക
ഉണക്കമുന്തിരി
തേങ്ങ ചിരകിയത് - 1 കപ്പ്
പഞ്ചസാര - 2 ടേബിൾസ്പൂൺ
എണ്ണ - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
പഴം പുഴുങ്ങിയെടുത്ത് തണുക്കാൻ വയ്ക്കാം. പഞ്ചസാര പാനിയുണ്ടാക്കി, അതിലേക്ക് ചിരകിയ തേങ്ങയും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പുഴുങ്ങിയ പഴത്തിന്റെ നാര് കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഇതൊരു ഉരുളയാക്കി ഉരുട്ടി കൈയിൽ എണ്ണ തടവിയ ശേഷം കൈവെളളയിൽ വച്ച് പരത്തുക. ഇതിനകത്ത് തേങ്ങ - പഞ്ചസാര മിശ്രിതം ആവശ്യത്തിന് നിറച്ച് ഉന്നക്കായയുടെ ആകൃതിയിൽ നീളത്തിൽ ഉരുട്ടിയെടുക്കുക. എല്ലാം ഉരുട്ടി എടുത്ത ശേഷം എണ്ണ ചൂടാക്കി അതിലിട്ട് തവിട്ട് നിറമാകുന്നതുവരെ വറുത്തെടുക്കണം.