സമോസ ഷീറ്റ് ഇല്ലാതെ തന്നെ ചപ്പാത്തി തയാറാക്കുന്നത് പോലെ എളുപ്പത്തിൽ സമോസ തയാറാക്കാം. ചേരുവകൾ മൈദ - രണ്ട് കപ്പ് കോൺഫ്ലോർ - അര കപ്പ് റിഫൈൻഡ് ഓയിൽ- 4 ടേബിൾസ്പൂൺ പഞ്ചസാര- ഒരു ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ചൂടുവെള്ളം - ആവശ്യത്തിന് ചേരുവകളെല്ലാം കൂടി നല്ല മയത്തിൽ കുഴച്ചെടുക്കുക. ഫില്ലിങ്ങിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമോസ ഷീറ്റ് ഇല്ലാതെ തന്നെ ചപ്പാത്തി തയാറാക്കുന്നത് പോലെ  എളുപ്പത്തിൽ സമോസ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • മൈദ - രണ്ട് കപ്പ്
  • കോൺഫ്ലോർ - അര കപ്പ്
  • റിഫൈൻഡ് ഓയിൽ- 4 ടേബിൾസ്പൂൺ
  • പഞ്ചസാര- ഒരു ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ചൂടുവെള്ളം - ആവശ്യത്തിന്

ചേരുവകളെല്ലാം കൂടി നല്ല മയത്തിൽ കുഴച്ചെടുക്കുക.

ADVERTISEMENT

ഫില്ലിങ്ങിന് ആവശ്യമുള്ള ചേരുവകൾ

  • ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - 2 വലുത്
  • സവാള- 2
  • ഇഞ്ചിപേസ്റ്റ് - ഒരു ടീസ്പൂൺ
  • വെളുത്തുള്ളി പേസ്റ്റ്- ഒരുടീസ്പൂൺ
  • പച്ചമുളക്- നാല് എണ്ണം
  • കറിവേപ്പില- രണ്ടു തണ്ട്
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • ഗരംമസാലപ്പൊടി - അര ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂൺ
  • എണ്ണ- വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള , പച്ചമുളക്, കറിവേപ്പില, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക.
  • സവാള നന്നായി  വഴന്നു കഴിയുമ്പോൾ , ഇതിലേക്ക് മഞ്ഞൾപ്പൊടി, മസാലപ്പൊടി ഇവ ചേർത്ത് വഴറ്റുക.
  • പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ്, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് ഡ്രൈ ആവുന്നത് വരെ ഇളക്കി എടുക്കുക.

സമോസ തയാറാക്കുന്ന വിധം

  • തയാറാക്കിയ മാവിൽനിന്നും ഒരേ വലുപ്പത്തിലുള്ള രണ്ട് ഉരുളകൾ എടുത്ത് ഓരോന്നും ചപ്പാത്തിയുടെ വലുപ്പത്തിൽ പരത്തി എടുക്കുക.
  • ഒരു ചപ്പാത്തിയിൽ  ബാംബൂ സ്റ്റിക്കോ , ഈർക്കിലോ വെച്ച് ആറു ഭാഗങ്ങളായി തിരിക്കുക. ഓരോന്നിലും തയാറാക്കിയ ഫില്ലിങ് ഓരോ സ്പൂൺ നിറയ്ക്കുക.
  • ഫില്ലിങ് നിരത്തിയശേഷം സ്റ്റിക്ക് എടുത്തുമാറ്റി ഇടയിലുള്ള ഭാഗത്തും വശങ്ങളിലും വെള്ളം പുരട്ടി കൊടുക്കുക. മുകളിൽ അടുത്ത ചപ്പാത്തി വെച്ചശേഷം വശങ്ങളും, നടുവിലും നന്നായി അമർത്തി ഒട്ടിക്കുക. വശങ്ങളിൽ ഫോർക്ക് വെച്ച് ഒന്ന് അമർത്തിയാൽ കാണാൻ നല്ല ഭംഗിയായിരിക്കും.
  • ഇതിനെ മുറിച്ച് ആറു ഭാഗങ്ങൾ ആക്കിയ ശേഷം ഓരോ സമൂസ ആയി വറുത്തെടുക്കുക.

English Summary : Potato Samosa Recipe