ഫ്രൈയിങ് പാനിൽ സൂപ്പർ തന്തൂരി ചിക്കൻ
റസ്റ്ററന്റ് രുചിയിൽ തന്തൂരി ചിക്കൻ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ചിക്കൻ - 2 ലെഗ് പീസ് 2. തൈര് - 2 ടേബിൾസ്പൂൺ 3. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 4. മുളകുപൊടി - 2 ടീസ്പൂൺ 5. ഉപ്പ് - 1/2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് -1/2 ടീസ്പൂൺ 6.ബട്ടർ/ ഒലിവ് എണ്ണ / സൺഫ്ലവർ ഓയിൽ -1

റസ്റ്ററന്റ് രുചിയിൽ തന്തൂരി ചിക്കൻ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1. ചിക്കൻ - 2 ലെഗ് പീസ്
2. തൈര് - 2 ടേബിൾസ്പൂൺ
3. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
4. മുളകുപൊടി - 2 ടീസ്പൂൺ
5. ഉപ്പ് - 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1/2 ടീസ്പൂൺ
6.ബട്ടർ/ ഒലിവ് എണ്ണ / സൺഫ്ലവർ ഓയിൽ -1 ടേബിൾസ്പൂൺ.
തയാറാക്കുന്ന വിധം :
- ചിക്കനിലെ വെള്ളം തുടച്ചു മാറ്റിയശേഷം വരഞ്ഞു വയ്ക്കുക.
- ചിക്കനിലേക്ക് 2 മുതൽ 5 വരെയുള്ള എല്ലാ ചേരുവകളും ചേർത്തു നല്ല പോലെ തേച്ചു പിടിപ്പിക്കുക.
- മാരിനേറ്റ് ചെയ്ത ചിക്കൻ 1മുതൽ 4 മണിക്കൂർ വരെ ഫ്രിഡ്‌ജിൽ അടച്ചു സൂക്ഷിക്കുക. മസാലകളെല്ലാം നന്നായി പിടിക്കാൻ വേണ്ടിയാണിത്.
- പാകം ചെയ്യുന്നതിന് 30 മിനിറ്റ് മുൻപ് ഫ്രിജിൽ നിന്നെടുത്തു പുറത്ത് വയ്ക്കുക.
ശേഷം ഫ്രൈയിങ് പാനിൽ 1 ടേബിൾസ്പൂൺ ബട്ടർ / ഒലിവ് എണ്ണ / സൺഫ്ലവർ ഓയിൽ ഇതിൽ ഏതെങ്കിലും ഒന്ന് ഒഴിച്ച് ചൂടാക്കുക.
- ചൂടായ എണ്ണയിലേക്ക് ചിക്കൻ ഇടുക.
- ആദ്യത്തെ 1 മിനിറ്റ് ഹൈ ഫ്ലെയിമിൽ വയ്ക്കുക.
- ശേഷം ചിക്കൻ കഷ്ണങ്ങൾ തിരിച്ചിട്ട് 1 മിനിറ്റ് ഹൈ ഫ്ലെയിമിൽ തന്നെ വയ്ക്കുക.
- അതിനുശേഷം ചിക്കൻ വേവുന്നത് വരെ (ഏകദേശം 6 മുതൽ 7 മിനിറ്റ്) മീഡിയം ചൂടിൽ വേവിച്ചെടുക്കുക.
- പിന്നീട് ഏറ്റവും ചെറിയ തീയിൽ 30 സെക്കന്റ് വീതം മൂടി വെച്ച് ഇരു ഭാഗവും വേവിക്കുക.
- ചൂടോടെ ഉപയോഗിക്കാം
റസ്റ്റ്റന്റ് സ്റ്റൈൽ പുകമണം കൊടുക്കാൻ :
- ഒരു കഷ്ണം ചിരട്ടയോ / കൽക്കരിയോ നന്നായി പുകയ്ക്കുക.
- ഇതൊരു ചെറിയ പാത്രത്തിൽ ഇട്ട് ഫ്രൈയിങ് പാനിൽ വച്ച് 2 തുള്ളി എണ്ണ പുകഞ്ഞ ചിരട്ടയിലേക്ക് ഒഴിച്ച് മൂടി വയ്ക്കുക.
- ശേഷം ചൂടോടെ ഉപയോഗിക്കാം.
English Summary : Thandoori Chicken without Oven and Grill.