വായിൽ കപ്പലോടും രുചിയിൽ എഗ് ചില്ലി
പുഴുങ്ങിയ മുട്ടകൊണ്ട് റസ്റ്ററന്റ് രുചിയിൽ ഒരു എഗ് ചില്ലി തയാറാക്കിയാലോ. ചേരുവകൾ 1. പുഴുങ്ങിയ മുട്ട – 3 എണ്ണം 2. മൈദ – 1/2 കപ്പ് 3. കോൺഫ്ലോർ – 1 /3 കപ്പ് 4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ 5. കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ 6. കുരുമുളക് പൊടി – 1/2 ടീസ്പൂൺ 7. ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ 8.

പുഴുങ്ങിയ മുട്ടകൊണ്ട് റസ്റ്ററന്റ് രുചിയിൽ ഒരു എഗ് ചില്ലി തയാറാക്കിയാലോ.
ചേരുവകൾ
1. പുഴുങ്ങിയ മുട്ട – 3 എണ്ണം
2. മൈദ – 1/2 കപ്പ്
3. കോൺഫ്ലോർ – 1 /3 കപ്പ്
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
5. കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
6. കുരുമുളക് പൊടി – 1/2 ടീസ്പൂൺ
7. ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
8. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
9. പച്ചമുളക് – 1 എണ്ണം
10. സവാള – 1 എണ്ണം
11 .കാപ്സികം – 1 എണ്ണം
12. ടൊമാറ്റോ കെച്ചപ്പ് – 2 ടേബിൾ സ്പൂൺ
13. ചില്ലി സോസ് – 1 ടേബിൾ സ്പൂൺ
14. സോയ സോസ് – 1 ടേബിൾ സ്പൂൺ
15. പഞ്ചസാര – 1 ടീസ്പൂൺ
16. മല്ലിയില അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
17. സൺഫ്ലവർ ഓയിൽ
18. വെളുത്ത എള്ള് 1 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ )
19. ഉപ്പ് – ആവശ്യത്തിന്
20. വെള്ളം
തയാറാക്കുന്ന വിധം
- മൂന്ന് മുട്ട പുഴുങ്ങിയ ശേഷം അതിന്റെ തൊലി എല്ലാം കളഞ്ഞ് ഓരോന്നിനേയും നാല് കഷ്ണങ്ങളാക്കി മുറിച്ച് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അര കപ്പ് മൈദയും കാൽ കപ്പ് കോൺഫ്ലോറും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും അര ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല കട്ടിയിൽ കലക്കി എടുക്കുക.
- അതിനു ശേഷം ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ഒരു കപ്പ് സൺഫ്ലവർ ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് തയാറാക്കി വച്ചിട്ടുള്ള മൈദ മാവിൽ ഓരോ കഷണം മുട്ടയും നന്നായി മുക്കി എടുത്ത് ഓയിലിലേക്ക് ഇട്ട് നന്നായി വറുത്തെടുത്ത് മാറ്റി വക്കുക.
- ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് 3 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞതും ഒരു പച്ചമുളക് നെടുകെ കീറിയതും കൂടെ ചേർത്ത് കൊടുത്ത് കുറച്ച് സമയം ഇളക്കുക. അതിനു ശേഷം ഒരു ഇടത്തരം സവാള ചെറിയ കഷ്ണങ്ങളാക്കിയതും ഒരു കാപ്സിക്കം അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മിനിറ്റ് തീ കൂട്ടി വച്ച് വഴറ്റുക.
- ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും ഒരു ടേബിൾ സ്പൂൺ ചില്ലി സോസും ഒരു ടേബിൾ സ്പൂൺ സോയ സോസും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ കോൺഫ്ലോറിൽ രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ഇളക്കി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കുക. ശേഷം വറുത്ത് വച്ചിട്ടുള്ള മുട്ടയും കുറച്ച് മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ ഓഫാക്കുക. അവസാനമായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്ത എള്ള് വിതറി കൊടുക്കുക.
English Summary : Egg Chilli Recipe.