രുചിയൂറും റാഗി ഇല അട, പോഷകഗുണങ്ങൾ ധാരാളം
റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗിയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു. കാൽസ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിർന്നവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു...

റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗിയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു. കാൽസ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിർന്നവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പതിവായി റാഗി കഴിച്ചാൽ എല്ലുകൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നു മാത്രമല്ല പൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.
ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.
ട്യൂമറുകൾ, രക്തക്കുഴലുകൾ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് ഇവയിൽ നിന്നൊക്കെ റാഗി സംരക്ഷണം നൽകുന്നുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാൽ റാഗി വളരെ വേഗം ദഹിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യഭക്ഷണമായി റാഗികുറുക്ക് കൊടുക്കുന്നു. എന്നാൽ മുതിർന്നവർ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുറവാണ്.
ചേരുവകൾ
- റാഗിപ്പൊടി - 1 കപ്പ്
- ഉപ്പ് – 2 നുള്ള്
- വെള്ളം -1- 1 1/4കപ്പ് (ആവശ്യത്തിന്)
- ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
- നാളികേരം -1/2 - 3/4 കപ്പ്
- പഞ്ചസാര - 4 ടേബിൾസ്പൂൺ
- വാഴയില
തയാറാക്കുന്ന വിധം
1. റാഗിപ്പൊടിയിൽ ചൂട് വെള്ളം ചേർത്ത് നന്നായി ഇളക്കി എടുക്കാം. (വെള്ളം കൂടരുത്, പതിനഞ്ച് മിനിറ്റ് അടച്ചു വയ്ക്കണം.)
2. തേങ്ങയിൽ പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് യോജിപ്പിച്ച് വയ്ക്കാം.
3. വാഴ ഇലയിൽ ഓരോ ഉരുളകളായി എടുത്ത് കൈകൊണ്ട് പരത്തി എടുക്കാം. ഇതിൽ നാളികേര മിശ്രിതം വയ്ച്ച് അടച്ചെടുക്കുക.
4. ആവിയിൽ 20 മിനിറ്റ് വേവിച്ചെടുക്കാം.
English Summary : Nutritious Ragi Ada