വളരെ സ്വാദിഷ്ടമായ ബട്ടർക്രീം മോക്കാ കേക്ക് വീട്ടിൽ തയാറാക്കാം ചേരുവകൾ : കേക്കിന് • വെജിറ്റബിൾ ഓയിൽ - 1/2 കപ്പ്‌ • പഞ്ചസാരപ്പൊടി - 3/4 കപ്പ്‌ • കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ • വാനില എസൻസ് - 1 ടീസ്പൂൺ • കാപ്പിപ്പൊടി - 3 ടേബിൾസ്പൂൺ • ഉപ്പ് - 1/4 ടീസ്പൂൺ • മുട്ട വെള്ള - 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ സ്വാദിഷ്ടമായ ബട്ടർക്രീം മോക്കാ കേക്ക് വീട്ടിൽ തയാറാക്കാം

ചേരുവകൾ :
കേക്കിന്
• വെജിറ്റബിൾ ഓയിൽ - 1/2 കപ്പ്‌
• പഞ്ചസാരപ്പൊടി - 3/4 കപ്പ്‌
• കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
• ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
• വാനില എസൻസ് - 1 ടീസ്പൂൺ
• കാപ്പിപ്പൊടി - 3 ടേബിൾസ്പൂൺ
• ഉപ്പ് - 1/4 ടീസ്പൂൺ
• മുട്ട വെള്ള - 5 എണ്ണം
• മുട്ട മഞ്ഞ - 5 എണ്ണം
• മൈദ - 3/4 കപ്പ്‌

ADVERTISEMENT

ബട്ടർക്രീമിന്
• ഉപ്പില്ലാത്ത ബട്ടർ - 1 1/4 കപ്പ്‌
• പഞ്ചസാരപ്പൊടി / ഐസിങ് ഷുഗർ - 3 കപ്പ്‌
• കാപ്പിപൊടി - 1 ടേബിൾസ്പൂൺ
• പാൽ - 2 ടേബിൾസ്പൂൺ
• വാനില എസൻസ് - 1 ടീസ്പൂൺ

ഷുഗർ സിറപ്പിന്
• പഞ്ചസാര - 4 ടേബിൾസ്പൂൺ
• വെള്ളം - 1/2 കപ്പ്‌

ചോക്ലേറ്റ് സിറപ്പിന്:
• ഡാർക്ക്‌ ചോക്ലേറ്റ് - 3/4 കപ്പ്‌
• ഫ്രഷ് ക്രീം - 1/2 കപ്പ്‌

ADVERTISEMENT

തയാറാക്കുന്ന വിധം :

• ഒരു ബൗളിൽ മൈദ, ഉപ്പ്, ബേക്കിങ്‌ പൗഡർ, കൊക്കോ പൗഡർ, കാപ്പിപ്പൊടി എന്നിവ നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

• വേറൊരു ബൗളിൽ മുട്ടവെള്ള ചേർത്ത് ബീറ്റർ ഉപയോഗിച്ച് നന്നായി അടിക്കുക. ഇതിൽ പഞ്ചസാരപ്പൊടി കുറേശ്ശേ ഇട്ട്കൊടുത്ത് നന്നായി പതപ്പിക്കുക, ശേഷം മുട്ടയുടെ മഞ്ഞയും വാനില എസൻസും വെജിറ്റബിൾ ഓയിലും ചേർത്ത് അടിക്കുക. തയാറാക്കിയ മൈദയുടെ മിശ്രിതം കൂടി കുറേശ്ശേ ചേർത്ത് നന്നായി യോജിപ്പിക്കുക.

• ഗ്രീസ് ചെയ്ത ഒരു 8 ഇഞ്ച് പാനിൽ കേക്കിന്റെ മിശ്രിതം ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത അവ്നിൽ (180°) 20 - 25 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.

ADVERTISEMENT

• മോക്കാ ബട്ടർക്രീം തയാറാക്കാനായി ഒരു ചെറിയ ബൗളിൽ പാലും കാപ്പിപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. വേറൊരു ബൗളിൽ ബട്ടറും പഞ്ചസാരയും വാനില എസൻസും തയാറാക്കിയ കാപ്പിയുടെ മിശ്രിതവും ചേർത്ത് ബീറ്റർ ഉപയോഗിച്ച് നന്നായി അടിച്ച് യോജിപ്പിച്ചെടുക്കുക.

• ഷുഗർ സിറപ്പ് ഉണ്ടാക്കാനായി ഒരു ചെറിയ ബൗളിൽ പഞ്ചസാരയും വെള്ളവും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.

• ചോക്ലേറ്റ് സിറപ്പിനായി ഒരു ബൗളിൽ ചോക്ലേറ്റും ഫ്രഷ് ക്രീമും ചേർത്ത് മൈക്രോവേവിൽ വച്ചോ ഡബിൾ ബോയിൽ ചെയ്തോ ഉരുക്കി എടുക്കുക.

• കേക്ക് അലങ്കരിക്കാനായി കേക്ക് മൂന്ന് ലെയറായി മുറിക്കുക. 9 ഇഞ്ചിന്റെ ബേസിൽ നടുക്കായി കുറച്ച് ബട്ടർക്രീം സ്പ്രെഡ് ചെയ്ത് കൊടുത്ത് ഒരു ലെയർ കേക്ക് മുകളിൽ വയ്ക്കുക. മുകളിലായി ഷുഗർ സിറപ്പ് എല്ലായിടത്തും കുറേശ്ശേ ഒഴിച്ച് കൊടുക്കുക. ശേഷം കുറച്ച് ബട്ടർക്രീം കൂടി ഇട്ട് നന്നായി സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇതേപോലെ തന്നെ മറ്റു രണ്ട് കേക്ക് ലെയറും ചെയ്തെടുക്കുക. 30 മിനിറ്റ് കേക്ക് ഫ്രിഡ്ജിൽ തണുക്കാനായി വയ്ക്കുക. 30 മിനിറ്റിന് ശേഷം ബട്ടർക്രീം നന്നായി കേക്കിൽ സ്പ്രെഡ് ചെയ്യുക. കേക്കിന്റെ മുകളിലായി ചോക്ലേറ്റ് സിറപ്പ് സ്പ്രെഡ് ചെയ്ത് ഇഷ്ടമുള്ള രീതിയിൽ അലങ്കരിക്കുക.

English Summary : Mocha Cake With Buttercream Frosting.