കുട്ടനാടൻ ബീഫ് റോസ്റ്റ്, കൂടുതൽ സ്വാദിഷ്ടമാക്കാം
വറുത്ത ഉള്ളി അരച്ചെടുത്ത് ബീഫിൽ ചേർത്ത് വേവിക്കുന്നത് ഇതിന്റെ രുചി കൂട്ടുന്നു. ചേരുവകൾ 1. ബീഫ് - 1 കിലോഗ്രാം 2. വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 3. പെരുംജീരകം - 1 ടീസ്പൂൺ 4. സവാള - 2 എണ്ണം 5. വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ 6. ഇഞ്ചി അരിഞ്ഞത് - 2 ടേബിൾസ്പൂൺ 7. പച്ചമുളക് - 3 എണ്ണം 8. കറിവേപ്പില - 1

വറുത്ത ഉള്ളി അരച്ചെടുത്ത് ബീഫിൽ ചേർത്ത് വേവിക്കുന്നത് ഇതിന്റെ രുചി കൂട്ടുന്നു.
ചേരുവകൾ
1. ബീഫ് - 1 കിലോഗ്രാം
2. വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
3. പെരുംജീരകം - 1 ടീസ്പൂൺ
4. സവാള - 2 എണ്ണം
5. വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
6. ഇഞ്ചി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
7. പച്ചമുളക് - 3 എണ്ണം
8. കറിവേപ്പില - 1 തണ്ട്
9. ഉപ്പ് - ആവശ്യത്തിന്
10. മല്ലിപ്പൊടി - 1 1/2 ടേബിൾസ്പൂൺ
11. മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
12. ഗരം മസാല - 1 ടീസ്പൂൺ
13. കാശ്മീരി മുളക് പൊടി - 1 ടേബിൾസ്പൂൺ
14. മീറ്റ് മസാല - 1 1/2 ടീസ്പൂൺ
15. വിനാഗിരി - 2 1/2 ടീസ്പൂൺ
ഉലർത്താൻ ആവശ്യമായ ചേരുവകൾ
1. വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
2. തേങ്ങാക്കൊത്ത് - അര കപ്പ്
3. ചെറിയ ഉള്ളി അരിഞ്ഞത് - 25 എണ്ണം
4. വെളുത്തുള്ളി അരിഞ്ഞത് - 1 1/2 ടേബിൾസ്പൂൺ
5. ഇഞ്ചി അരിഞ്ഞത് - 1 1/2 ടേബിൾസ്പൂൺ
6. പച്ചമുളക് - 5 എണ്ണം
7. കറിവേപ്പില - 1 തണ്ട്
8. ഉപ്പ് - ആവശ്യത്തിന്
9. കാശ്മീരി മുളക് പൊടി - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
1. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകം, സവാള, വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില, ഉപ്പ്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കാശ്മീരി മുളകുപൊടി, മീറ്റ് മസാല എന്നിവ ഓരോന്നായി വഴറ്റി വിനാഗിരിയും കൂടി ചേർത്ത് തണുക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
2. നന്നായി കഴുകിയ ബീഫിൽ ഈ മിശ്രിതം ചേർത്ത് വിസിൽ വരുന്നവരെ വേവിക്കുക.
3. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലർത്താൻ ആവശ്യമായ ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. ശേഷം വേവിച്ച ബീഫ് കൂടെ ചേർത്ത് വെള്ളം വറ്റുന്ന വരെ വഴറ്റുക . കുറച്ചു കറിവേപ്പില കൂടെ ചേർത്ത് തീ ഓഫ് ചെയാം . കുട്ടനാടൻ ബീഫ് റോസ്റ്റ് റെഡി.
English Summary : Kuttanadan Beef Varattiyathu Malayalam Recipe.