എല്ലാവർക്കും ഓർമ്മയില്ലേ മഞ്ഞപ്പൊടി ഉപ്പുമാവ് (ചോളപ്പൊടി). ഒരു തവണ എങ്കിലും സ്കൂളിൽ നിന്നോ അംഗൻവാടിയിൽ നിന്നോ കഴിച്ചവർക്ക് അതിന്റെ രുചി ഇപ്പോഴും മറക്കാൻ ആവില്ല. രുചിക്കൂട്ട് ഇതാ. ചേരുവകൾ മഞ്ഞ ചോളപ്പൊടി - 1 ഗ്ലാസ് സവാള - 1 വെജിറ്റബിൾ ഓയിൽ - 6-7 സ്പൂൺ ഉപ്പ് - ആവശ്യത്തിന് പച്ചമുളക് - 2-3 എരിവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവർക്കും ഓർമ്മയില്ലേ മഞ്ഞപ്പൊടി ഉപ്പുമാവ് (ചോളപ്പൊടി). ഒരു തവണ എങ്കിലും സ്കൂളിൽ നിന്നോ അംഗൻവാടിയിൽ നിന്നോ കഴിച്ചവർക്ക് അതിന്റെ രുചി ഇപ്പോഴും മറക്കാൻ ആവില്ല. രുചിക്കൂട്ട് ഇതാ.

ചേരുവകൾ

  • മഞ്ഞ ചോളപ്പൊടി - 1 ഗ്ലാസ്
  • സവാള  - 1
  • വെജിറ്റബിൾ ഓയിൽ - 6-7 സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • പച്ചമുളക് - 2-3 എരിവ് അനുസരിച്ചു എടുക്കുക 
  • ചുവന്ന മുളക് -2-3
  • കടുക്  - 1 സ്പൂൺ 
  • കറിവേപ്പില
ADVERTISEMENT

തയാറാക്കുന്ന വിധം

  • സവാള, പച്ചമുളക് എന്നിവ ചെറുതായി മുറിക്കുക.
  • ഫ്രയിങ് പാനിൽ എണ്ണ ചൂടാക്കുക. 
  • കടുക് പൊട്ടിച്ച്, മുളക്, കറിവേപ്പില എന്നിവ ചേർത്ത് സവാള മുറിച്ചു ചേർത്തു വഴറ്റുക. 
  • ഉപ്പ് ആവശ്യത്തിന് ചേർക്കുക.
  • ശേഷം അരക്കപ്പ് വെള്ളം ചേർത്ത് തിളച്ചു തുടങ്ങുമ്പോൾ ചോളപ്പൊടി കുറേശ്ശേ  ചേർത്ത് ഇളക്കി ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക. ഇടയ്ക്ക് തുറന്ന് ഇളക്കുക.

ശ്രദ്ധിക്കാൻ :

  • വെള്ളത്തിന്റെ അളവ് കൂടിപ്പോയാൽ ശരിയാവില്ല, ഒട്ടിപിടിക്കും.
  • വെളിച്ചെണ്ണ ചേർത്താൽ അത്ര രുചി കിട്ടില്ല.
  • കൂടുതൽ വെജിറ്റബിൾ ഓയിൽ ആയിരിക്കും നല്ലത്.
  • ഓയിൽ കുറച്ച് കൂടുതൽ ഉണ്ടെങ്കിൽ നല്ല രുചിയുണ്ടാവുള്ളു. നന്നായി വേവിക്കണം. കറിയിൽ ഉപയോഗിക്കുന്ന വെള്ള ചോളപ്പൊടി  അല്ല മഞ്ഞ ചോളപ്പൊടി ആണ് ഉപയോഗിക്കേണ്ടത്.
ADVERTISEMENT

English Summary : Corn Flour Uppumavu Malayalam Recipe.