ന്യൂയോർക്ക് ചീസ് കേക്ക്, ഒട്ടും വിണ്ടു കീറാതെ
ചീസ് ക്രീം കേക്ക് വിണ്ടു കീറാതെ പെർഫക്ടായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: A. ചീസ് കേക്ക് ബെയ്സ്: ഏതെങ്കിലും ബിസ്കറ്റ് - 3/4 കപ്പ് ഉപ്പില്ലാത്ത വെണ്ണ ഉരുക്കിയത് - 3 ടീസ്പൂൺ പഞ്ചസാര - 1 ടീസ്പൂൺ B. ചീസ് കേക്കിനായി: ക്രീം ചീസ് - 500 ഗ്രാം പഞ്ചസാര - 3/4 കപ്പ് സോർ ക്രീം (അല്ലെങ്കിൽ

ചീസ് ക്രീം കേക്ക് വിണ്ടു കീറാതെ പെർഫക്ടായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
A. ചീസ് കേക്ക് ബെയ്സ്:
ഏതെങ്കിലും ബിസ്കറ്റ് - 3/4 കപ്പ്
ഉപ്പില്ലാത്ത വെണ്ണ ഉരുക്കിയത് - 3 ടീസ്പൂൺ
പഞ്ചസാര - 1 ടീസ്പൂൺ
B. ചീസ് കേക്കിനായി:
ക്രീം ചീസ് - 500 ഗ്രാം
പഞ്ചസാര - 3/4 കപ്പ്
സോർ ക്രീം (അല്ലെങ്കിൽ 1 ടീസ്പൂൺ തൈര് + 1 ടീസ്പൂൺ ഫ്രഷ് ക്രീം) - 1/8 കപ്പ്
മുട്ട - 3
വാനില എക്സ്ട്രാക്റ്റ് - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം:
A. ചീസ് കേക്ക് ബേസ്:
1. ബിസ്ക്കറ്റ് പൊടിക്കുക. ഒരു ഇടത്തരം പാത്രത്തിൽ, പൊടിച്ച ബിസ്ക്കറ്റും ഉരുക്കിയ വെണ്ണയും പഞ്ചസാരയും ചേർത്ത് തുല്യമായി നനയുന്നതുവരെ ഇളക്കുക.
2. 7 ഇഞ്ച് സ്പ്രിങ് ഫോം കേക്ക് ടിന്നിലേക്ക് ബിസ്ക്കറ്റ് മിക്സ് അമർത്തുക. 180 ഡിഗ്രിയിൽ 8 മിനിറ്റ് ബേക്ക് ചെയ്യുക, തുടർന്ന് ചൂടാറാൻ വയ്ക്കുക.
3. 2 വലിയ ഷീറ്റ് ഫോയിൽ വയ്ക്കുക. കേക്ക് ടിൻ മധ്യഭാഗത്ത് വച്ച് ടിന്നിന്റെ വശങ്ങളിൽ ഫോയിൽ മടക്കി വയ്ക്കുക.
B. ചീസ് കേക്കിനായി:
1. അവ്ൻ 230 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്യുക. ഒരു ബീറ്റർ ഉപയോഗിച്ച് ക്രീം ചീസും പഞ്ചസാരയും ക്രീം പോലെ ആവുന്നത് വരെ യോജിപ്പിക്കുക.
2. ബീറ്ററിന്റെ വേഗത കുറയ്ക്കുക, 3 മുട്ടകൾ ഓരോന്നായി ചേർക്കുക.
3. ഫ്രഷ് ക്രീം + തൈര് , 1/2 ടീസ്പൂൺ വാനില എന്നിവ ചേർത്ത് യോജിപ്പിക്കുക.
4. തയാറാക്കിയ ബാറ്റർ കേക്ക് ടിന്നിലേക് ഒഴിക്കുക.
C. വാട്ടർ ബാത്തിൽ ബേക്ക് ചെയ്യുന്ന വിധം:
1. ഒരു കലത്തിൽ വെള്ളം തിളപ്പിക്കുക. ബേക്കിങ് ട്രേയിൽ ചീസ്കേക്ക് ടിൻ വയ്ക്കുക. അരികുകളിൽ ചൂടുവെള്ളം ഒഴിക്കുക.
സ്പ്രിംഗ്ഫോം ടിനിന്റെ (1 1/2 – 2 ഇഞ്ച് വരെ വെള്ളം).
2. ചീസ് കേക്ക് പ്രീ ഹീറ്റ് ചെയ്ത അവ്നിലേക്ക് മാറ്റുക, 230 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റും, തുടർന്ന് ചൂട് 110 ഡിഗ്രി സെൽഷ്യസായി കുറച്ചു അധികമായി 70-75 മിനിറ്റ് ബേക്ക് ചെയ്യുക.
3. ഓവനിൽ നിന്ന് ചീസ്കേക്ക് എടുത്ത് 45 മിനിറ്റ് അതേ ട്രേയിൽ വയ്ക്കുക.
4. നന്നായി ചൂടാറിയ ശേഷം രാത്രി മുഴുവൻ റഫ്രിജറേറ്ററിൽ വയ്ക്കുക.
English Summary : A perfect method to bake a creamy and crack free New York cheesecake.