ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്. ഇമ്മ്യൂണിറ്റി കൂട്ടാനും ശരിയായ ദഹനത്തിനും ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും ഉത്തമമാണ്‌. ഇഞ്ചി ചേര്‍ത്ത് നല്ലൊരു ചായ എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ചേരുവകള്‍ പാൽ - ഒരു കപ്പ് വെള്ളം - ഒരു കപ്പ് ചായപ്പൊടി - 2 ടീസ്പൂൺ ഇഞ്ചി - ഒരു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്. ഇമ്മ്യൂണിറ്റി കൂട്ടാനും ശരിയായ ദഹനത്തിനും ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും ഉത്തമമാണ്‌. ഇഞ്ചി ചേര്‍ത്ത് നല്ലൊരു ചായ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

  • പാൽ - ഒരു കപ്പ്
  • വെള്ളം - ഒരു കപ്പ്
  • ചായപ്പൊടി - 2 ടീസ്പൂൺ 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • പഞ്ചസാര - ആവശ്യത്തിന്
  •   
ADVERTISEMENT

തയാറാക്കുന്ന വിധം :

സോസ് പാനിലേക്ക് പാലും വെള്ളവും ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി ചതച്ചത് ചേർക്കുക. ഇത് തിളച്ചതിന്‌ ശേഷം ചായപ്പൊടി ചേര്‍ത്ത് കൊടുക്കാം. 30 സെക്കന്റ് തിളച്ച് കഴിയുമ്പോള്‍ (തേയില ആണെങ്കില്‍ 3 മിനിറ്റ് തിളപ്പിക്കാം) സ്റ്റൗ ഓഫ് ചെയ്ത്, പഞ്ചസാര ചേര്‍ത്തിളക്കി അരിച്ചെടുക്കുക. ഇനി ചായ അടിച്ചെടുത്ത് (ഇതൊരിക്കലും ഒഴിവാക്കരുത്. അപ്പോഴാണ്‌ എല്ലാ ചേരുവകളും നന്നായി യോജിച്ച് ചായയ്ക്ക് യഥാര്‍ത്ഥ രുചി ലഭിക്കുന്നത്.)  ചൂടോടുകൂടി വിളമ്പാം.

ADVERTISEMENT

ചായ നന്നാവണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

•  പാലും വെള്ളവും തിളച്ചതിന്‌ ശേഷം മാത്രം ചായപ്പൊടി ചേര്‍ത്ത് കൊടുക്കുക.

ADVERTISEMENT

•  അധിക സമയം തിളപ്പിക്കരുത്.

• സ്റ്റൗ ഓഫ് ചെയ്ത് കഴിഞ്ഞാല്‍ പഞ്ചസാര ചേര്‍ത്തിളക്കി പെട്ടെന്ന് തന്നെ അരിച്ചെടുക്കുക.

•  ചായ എപ്പോഴും ഫ്രെഷ് ആയി തയാറാക്കുക.

English Summary : Immunity Booster Tea Recipe.