നല്ല ഒന്നാന്തരം നാടൻ കോഴിക്കറി, എത്ര കഴിച്ചാലും മടുക്കില്ല!
തേങ്ങാ വറുത്തരച്ച നാടൻ കോഴിക്കറി, പാത്രം പോലും വെറുതെ വിടില്ല! ചേരുവകൾ നാടൻ കോഴി - 1 കിലോഗ്രാം ചെറിയ ഉള്ളി - 1 കപ്പ് ചെറുതായി അരിഞ്ഞത് പച്ചമുളക് - 4 നടുവേ കീറിയത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അഥവാ ചതച്ചത് - 3 ടേബിൾസ്പൂൺ കറിവേപ്പില – ഒരു പിടി ഉണക്ക മുളക് (4) സ്വല്പം വെളത്തിൽ അരച്ച് എടുത്തത് അഥവാ

തേങ്ങാ വറുത്തരച്ച നാടൻ കോഴിക്കറി, പാത്രം പോലും വെറുതെ വിടില്ല!
ചേരുവകൾ
- നാടൻ കോഴി - 1 കിലോഗ്രാം
- ചെറിയ ഉള്ളി - 1 കപ്പ് ചെറുതായി അരിഞ്ഞത്
- പച്ചമുളക് - 4 നടുവേ കീറിയത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അഥവാ ചതച്ചത് - 3 ടേബിൾസ്പൂൺ
- കറിവേപ്പില – ഒരു പിടി
- ഉണക്ക മുളക് (4) സ്വല്പം വെളത്തിൽ അരച്ച് എടുത്തത് അഥവാ ഫ്ലേക്‌സ് - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ഒരു നുള്ള്
- ഗരം മസാല - 1 ടീസ്പൂൺ
- തേങ്ങ തിരുമ്മിയത് - 1 കപ്പ്
- ഉണക്കമുളക് - 3
- വിനാഗിരി അഥവാ നാരങ്ങ - രണ്ട് തുള്ളി
- കറിവേപ്പില
- മല്ലിപ്പൊടി - 4 ടേബിൾസ്പൂൺ
- വെള്ളം 1 3/4 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- കടുകും കറിവേപ്പിലയും – താളിക്കാൻ
തയാറാക്കുന്ന വിധം
- പ്രഷർ കുക്കറിലേക്ക് നാടൻ കോഴി കഷ്ണങ്ങൾ, കറിവേപ്പില, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉണക്കമുളക് അരച്ചത് / ഫ്ലേക്‌സ്, ഗരം മസാല,നാരങ്ങാ നീര്, ചെറിയഉള്ളി, ആവശ്യത്തിന് ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് ഇളക്കി ഒരു വിസിൽ വരുന്നതു വരെ വേവിക്കുക.
- ഒരു ഫ്രൈയിങ് പാനിൽ തേങ്ങ, ഉണക്കമുളക്, കറിവേപ്പില, മല്ലിപ്പൊടി എന്നിവ കുറച്ച് എണ്ണ ഒഴിച്ച് വറുത്തു എടുത്തു ബ്രൗൺ നിറമാക്കി മിക്സിയിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
- ഒരു വലിയ പാത്രത്തിൽ വെന്ത കോഴിയും അരപ്പും 3/4 കപ്പ് വെള്ളം ഉപ്പു ആവശ്യമെങ്കിൽ ചേർത്തിളകി ഗ്രേവിക്ക് ചൂടാക്കുക.
- 15 മിനിറ്റിൽ ഗ്രേവി കട്ടിയാവും. ഗ്യാസ് ഓഫ് ചെയ്ത് വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ചേർത്ത് താളിച്ചു കറിയിലേക്ക് ഒഴിച്ച് ചേർക്കുക.
- സ്വാദിഷ്ടമായ നാടൻ കോഴി കറി തയാർ.
English Summary : Keralas Traditional Chicken Curry.