ഇടിയപ്പം ബാക്കി വന്നാൽ പശുവിൻ പാൽ ചേർത്ത് രസികൻ പായസം
ബാക്കി വന്ന ഇടിയപ്പം കൊണ്ട് പായസം. ഇടിയപ്പമോ കൊഴുക്കട്ടയോ ബാക്കി വന്നാലോ ഉണങ്ങി പോവുകയോ ചെയ്യുമ്പോൾ ഇതുപോലെ ഉണ്ടാക്കാം. അരിപായസം പോലെയിരിക്കും. ചേരുവകൾ ഇടിയപ്പം – കുറച്ച് പശുവിൻ പാൽ - 1 കപ്പ് (160-170) നെയ്യ് - 1-2 സ്പൂൺ അണ്ടിപ്പരിപ്പ് - 8-10 എണ്ണം മുന്തിരിങ്ങ - 8-10 എണ്ണം ഏലക്കാപ്പൊടി –

ബാക്കി വന്ന ഇടിയപ്പം കൊണ്ട് പായസം. ഇടിയപ്പമോ കൊഴുക്കട്ടയോ ബാക്കി വന്നാലോ ഉണങ്ങി പോവുകയോ ചെയ്യുമ്പോൾ ഇതുപോലെ ഉണ്ടാക്കാം. അരിപായസം പോലെയിരിക്കും.
ചേരുവകൾ
- ഇടിയപ്പം – കുറച്ച്
- പശുവിൻ പാൽ - 1 കപ്പ് (160-170)
- നെയ്യ് - 1-2 സ്പൂൺ
- അണ്ടിപ്പരിപ്പ് - 8-10 എണ്ണം
- മുന്തിരിങ്ങ - 8-10 എണ്ണം
- ഏലക്കാപ്പൊടി – അരസ്പൂൺ
- ശർക്കര - 1 കപ്പ് (4-5 അച്ച്)
- വെള്ളം - 1 കപ്പ് (പച്ചവെള്ളമോ ചൂടുവെള്ളമോ ഒഴിക്കാം )
തയാറാക്കുന്ന വിധം
ഇടിയപ്പം കൈകൊണ്ട് പൊടിക്കുക. ഒരു പാത്രത്തിൽ ഒരു കപ്പ് പാൽ ഒരു കപ്പ് വെള്ളം എന്നിവ ഒഴിച്ച് തിളപ്പിക്കുക. തിളക്കാൻ തുടങ്ങുമ്പോൾ ഇടിയപ്പം പൊടിച്ചത് ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം ശർക്കര ചേർക്കുക. നന്നായി യോജിച്ചു വരുമ്പോൾ ഏലക്കാപ്പൊടി ചേർക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരിങ്ങ എന്നിവ വറത്ത് പായസത്തിലേക്ക് ചേർക്കുക.
English Summary : Left Over Idiyappam Payasam Recipe.